വടകര സ്വദേശി ഇബ്രിയില്‍ വാഹനാപകടത്തില്‍ മരിച്ചു

ഇബ്രി: ഇബ്രിക്ക് സമീപം അറാക്കിയിലുണ്ടായ വാഹനാപകടത്തില്‍ വടകര സ്വദേശി മരിച്ചു. വില്യാപ്പള്ളി മയ്യന്നൂര്‍ തട്ടരത്ത് വീട്ടില്‍ ചന്ദ്രന്‍ (58) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെയായിരുന്നു അപകടം. കാര്‍ നടപ്പാതയില്‍ ഇടിച്ച് മറിയുകയായിരുന്നു. 
35 വര്‍ഷമായി ഒമാനിലുള്ള ചന്ദ്രന്‍ ജര്‍മത്ത് എന്ന സ്ഥലത്ത് സര്‍വിസ് സ്റ്റേഷന്‍ നടത്തിവരുകയായിരുന്നു. ഇബ്രിയില്‍നിന്ന് അങ്ങോട്ടുള്ള യാത്രാമധ്യേയാണ് അപകടം സംഭവിച്ചത്. ലീലയാണ് ഭാര്യ. 
ലിനീഷ്, ഷെമിന്‍, ചിത്ര, ചിതേഷ് എന്നിവരാണ് മക്കള്‍. ഇബ്രി ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥിയാണ് ഇളയമകന്‍ ചിതേഷ്. ഒരു വര്‍ഷം മുമ്പ്  മറ്റുള്ളവര്‍ നാട്ടിലേക്ക് താമസം മാറി. മൃതദേഹം നടപടിക്രമങ്ങള്‍ക്ക് ശേഷം ഞായറാഴ്ച രാവിലെയുള്ള ഒമാന്‍ എയര്‍ വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോകും.  കെ.എം.സി.സി പ്രവര്‍ത്തകര്‍ മുന്‍കൈയെടുത്താണ് അവധി ദിനത്തിലും മൃതദേഹം എംബാം ചെയ്യുന്നതടക്കം നടപടിക്രമങ്ങള്‍ നടത്തിയത്. മറ്റു സാമൂഹിക പ്രവര്‍ത്തകരും ആവശ്യമായ സഹായ സഹകരണങ്ങള്‍ നല്‍കി. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.