രാജ്യത്തിന്‍െറ പൊതുചെലവില്‍ കുറവ്

മസ്കത്ത്: 2015ന്‍െറ ആദ്യപകുതിയില്‍ രാജ്യത്തെ പൊതുചെലവില്‍ കുറവ്. 2014ലെ സമാന കാലാവധി കണക്കിലെടുക്കുമ്പോള്‍ ചെലവ് 0.7 ശതമാനം കുറഞ്ഞ് നാലു ശതകോടി റിയാല്‍ ആയതായി ധനകാര്യ മന്ത്രാലയത്തിന്‍െറ റിപ്പോര്‍ട്ട് പറയുന്നു. സുരക്ഷാ പ്രതിരോധ മേഖലയിലെ ചെലവ് 15 ശതമാനം കുറഞ്ഞ് ഒന്നര ശതകോടി റിയാല്‍ ആയി. 1.7 ശതകോടി റിയാല്‍ ആയിരുന്നു 2017ലെ ചെലവ്. സൈനികേതര കാര്യങ്ങള്‍ക്കുള്ള ചെലവാകട്ടെ 2.2 ശതമാനം വര്‍ധിച്ച് രണ്ടു ശതകോടി റിയാലില്‍ എത്തി. എണ്ണയുല്‍പാദനത്തിനുള്ള ചെലവില്‍ വര്‍ധന ഉണ്ടായതായും കണക്കുകള്‍ പറയുന്നു. കഴിഞ്ഞവര്‍ഷം 148.9 ദശലക്ഷം റിയാല്‍ ചെലവിട്ട സ്ഥാനത്ത് ഈ വര്‍ഷം ജൂലൈ അവസാനം വരെ  278.2 ദശലക്ഷം റിയാലാണ് ചെലവഴിച്ചത്. ഏതാണ്ട് 50 ശതമാനത്തോളം അധിക തുകയാണ് എണ്ണയുല്‍പാദനത്തിനായി ചെലവിട്ടത്. പ്രകൃതിവാതക ഉല്‍പാദനത്തിനായുള്ള ചെലവിലും വര്‍ധനവുണ്ടായിട്ടുണ്ട്. 2014ല്‍ 41.6 ദശലക്ഷം റിയാല്‍ ചെലവിട്ട സ്ഥാനത്ത് ഈ വര്‍ഷം 72.8 ദശലക്ഷം റിയാലാണ് ചെലവഴിച്ചത്. 
രാജ്യത്തിന്‍െറ മൊത്തം വരുമാനത്തിലും വര്‍ധന ഉണ്ടായിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ആദ്യപകുതിയില്‍ 11.1 ശതകോടി റിയാല്‍ ആയിരുന്ന വരുമാനം ഈ വര്‍ഷം 14.1 ശതകോടി റിയാല്‍ ആയാണ് ഉയര്‍ന്നത്. ഇതില്‍ 10.2 ശതകോടി റിയാല്‍ എണ്ണയില്‍നിന്നും 1.6 ശതകോടി പ്രകൃതി വാതക വില്‍പനയില്‍നിന്നുമുള്ള വരുമാനമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.