മഹൂത്: രാജ്യത്ത് ചെമ്മീന്‍ ബന്ധന സീസണ് ചൊവ്വാഴ്ച തുടക്കമാകും. സെപ്റ്റംബര്‍ ഒന്നുമുതല്‍ നവംബര്‍ അവസാനം വരെയാണ് ചെമ്മീന്‍ ബന്ധന സീസന്‍െറ കാലാവധി. തെക്കന്‍ ശര്‍ഖിയ, അല്‍ വുസ്ത ഗവര്‍ണറേറ്റുകളിലെ കടലിലാണ് ചെമ്മീന്‍ ധാരാളമായി കണ്ടുവരുന്നത്. ഈ ഭാഗങ്ങളിലെ പരമ്പരാഗത കര്‍ഷകര്‍ക്ക് സാമ്പത്തികമായി ഏറെ പ്രാധാന്യമുള്ളതാണ് ഈ സീസണ്‍. 12 ഇനം ചെമ്മീനുകളാണ് ഒമാന്‍ കടലില്‍ സാധാരണ കണ്ടുവരുന്നത്. പരമ്പരാഗത മല്‍സ്യബന്ധനത്തിനൊപ്പം അക്വാകള്‍ച്ചര്‍ രീതിയിലൂടെയും കഴിഞ്ഞ വര്‍ഷം 1416 ടണ്‍ ചെമ്മീന്‍ ലഭിച്ചു. ഇതില്‍ 1139 ടണ്‍ ആണ് കടലില്‍നിന്ന് പിടിച്ചത്.
94 ശതമാനവും അല്‍വുസ്ത ഗവര്‍ണറേറ്റ് ഭാഗത്തെ കടലില്‍നിന്നും നാലു ശതമാനം തെക്കന്‍ ശര്‍ഖിയ ഭാഗത്തെ കടലില്‍നിന്നുമാണ് ലഭിച്ചത്.
437 ടണ്‍ ചെമ്മീനാണ് ഒമാനില്‍നിന്ന് കഴിഞ്ഞവര്‍ഷം കയറ്റുമതി ചെയ്തത്. ഇതില്‍ 378 ടണ്ണും ജി.സി.സി രാഷ്ട്രങ്ങളിലേക്കാണ് അയച്ചത്.
യു.എ.ഇയാണ് ഒമാനി ചെമ്മീനിന്‍െറ ഏറ്റവും വലിയ ഉപഭോക്താവ്. 363 ടണ്ണാണ് യു.എ.ഇയിലേക്ക് മാത്രം കഴിഞ്ഞവര്‍ഷം കയറ്റിയയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.