കേരളത്തനിമയില്‍ ഓണം ആഘോഷിച്ച് സലാലയിലെ ലേബര്‍ ക്യാമ്പുകള്‍

സലാല: അവധിദിനത്തിലത്തെിയ തിരുവോണത്തെ ലേബര്‍ ക്യാമ്പുകളും ബാച്ച്ലര്‍ അക്കമഡേഷനുകളും ഉത്സവാന്തരീക്ഷത്തില്‍ വരവേറ്റു. ക്യാമ്പുകളില്‍ രാവിലെതന്നെ ആഘോഷപരിപാടികള്‍ ആരംഭിച്ചു. വിവിധ കലാ-കായിക മത്സരങ്ങള്‍ നടന്നു. വിഭവസമൃദ്ധമായ ഓണസദ്യയില്‍ വിവിധ രാജ്യക്കാരും പങ്കെടുത്തു. നാട്ടിലെ ഉറ്റവരെയും ഉടയവരെയും പിരിഞ്ഞാണ് ഓണം ആഘോഷിക്കുന്നതെങ്കിലും വിശാലമായ സൗഹൃദകൂട്ടായ്മയില്‍ അതെല്ലാം മറക്കാന്‍ കഴിയുന്നുവെന്നതിന്‍െറ തെളിവായിരുന്നു ആഘോഷങ്ങളിലെ ആഹ്ളാദം. സലാലയില്‍ മഴക്കാലത്തോടനുബന്ധിച്ചാണ് ഓണം എത്തിയത്. അതിനാല്‍തന്നെ സദ്യക്കും മറ്റും വേണ്ട എല്ലാ വിഭവങ്ങളും ഇവിടെതന്നെ ലഭ്യമായി. തോട്ടങ്ങളിലും മലനിരകളിലും വിരിഞ്ഞ പൂവുകള്‍, ഏത്തക്കായ ഉള്‍പ്പെടെ വിവിധ പച്ചക്കറികള്‍, തേങ്ങ, വാഴയിലെ തുടങ്ങിയവയൊക്കെ സുലഭമായിരുന്നു. അതിനാല്‍തന്നെ, കൂടുതല്‍ കേരളത്തനിമയാര്‍ന്ന ആഘോഷമാണ് ഇവിടെ നടന്നത്. ഒത്തുകൂടി പാട്ടുപാടി അല്‍മറായി ക്യാമ്പിലെ ജോലിക്കാരും ഓണം കേമമാക്കി. വിവിധ കൂട്ടായ്മകള്‍ ഒരുക്കുന്ന ഓണാഘോഷങ്ങള്‍ തുടര്‍ന്നുള്ള ആഴ്ചകളിലാണ്. ഐ.എസ്.സി മലയാള വിഭാഗം ഒരുക്കുന്ന ഓണസദ്യ സെപ്റ്റംബര്‍ നാലിനാണ്. വിവിധ സംഘടനകള്‍ ഓണം, ഈദ് സംഗമങ്ങള്‍ക്കുള്ള അവസാനവട്ട ഒരുക്കത്തിലാണ് 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.