മസ്കത്ത്: മസ്കത്തിലെ ഇന്ത്യന്‍ എംബസിയില്‍ എല്ലാ മാസവും മൂന്നാമത്തെ വെള്ളിയാഴ്ച നടന്നുവരുന്ന ഓപണ്‍ ഹൗസിന്‍െറ രീതികള്‍ മാറുന്നു. എല്ലാവരും ഒരുമിച്ചിരുന്ന് നടന്നിരുന്ന ഓപണ്‍ ഹൗസുകള്‍ക്ക് പകരം പരാതിക്കാര്‍ ഒറ്റക്കൊറ്റക്ക് അംബാസഡറെയും ഉദ്യോഗസ്ഥരെയും കാണുന്ന രീതിയിലാണ് ഓപണ്‍ ഹൗസ് മാറുന്നത്.
ഒമാനിലെ ഇന്ത്യന്‍ അംബാസഡറായി പുതുതായി ചുമതലയേറ്റ ഇന്ദ്രമണി പാണ്ഡേയാണ് പരിഷ്കാരം കൊണ്ടുവന്നത്. ഇന്ദ്രമണി പാണ്ഡേ ചുമതലയേറ്റ ശേഷം ആദ്യമായി ഇന്നലെ കൂടിയ ഓപണ്‍ ഹൗസ് പുതിയ രീതിയിലാണ് നടന്നത്. പരാതിക്കാരന് അംബാസഡറും ഉദ്യോഗസ്ഥരുമായി നേരിട്ട് ഒറ്റക്കൊറ്റക്ക് സംവദിക്കുന്ന രീതിയിലായിരുന്നു ഓപണ്‍ ഹൗസ്. ടോക്കണ്‍ നല്‍കിയാണ് ഓരോരുത്തരെയും ഉദ്യോഗസ്ഥര്‍ കണ്ടത്. ഇനിമുതല്‍ പരാതികളും പ്രയാസങ്ങളും അനുഭവിക്കുന്ന പ്രവാസികള്‍ക്ക് തനിച്ച് കാണാനുള്ള അവസരമാണ് ഓപണ്‍ ഹൗസിലുണ്ടാകുക. ഇതുവരെ എംബസിയിലെ എല്ലാ ഉദ്യോഗസ്ഥരും ഒരുമിച്ചിരുന്ന് സാമൂഹിക പ്രവര്‍ത്തകരുടെയും മറ്റും മുന്നില്‍വെച്ചാണ് പ്രവാസികളുടെ ആവലാതികള്‍ കേട്ടിരുന്നത്. 2004ല്‍ ഓപണ്‍ ഹൗസ് ആരംഭിച്ചത് മുതല്‍ 11 വര്‍ഷമായി ഈ സമ്പ്രദായമാണ് നിലനിന്നിരുന്നത്.
പുതിയ സംവിധാനത്തില്‍ ഓരോ പരാതിക്കാരനും എംബസിയുടെ ഉള്ളില്‍ സ്വകാര്യത ഉറപ്പുവരുത്തുന്നരീതിയില്‍ ഉദ്യോഗസ്ഥരെ കണ്ട് പരാതികള്‍ ബോധിപ്പിക്കാന്‍ സാധിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ഒമാനിലെ മുഴുവന്‍ ഇന്ത്യക്കാര്‍ക്കും അംബാസഡറെയും മറ്റ് ഉദ്യോഗസ്ഥരെയും മുന്‍കൂര്‍ അനുമതിയില്ലാതെ നേരില്‍കണ്ട് പരാതികളും പ്രശ്നങ്ങളും ബോധിപ്പിക്കുന്നതിന് ഓപണ്‍ ഹൗസിലൂടെ സാധിക്കുന്നുണ്ട്.
ഇന്ത്യന്‍ എംബസിയില്‍ നടക്കുന്ന ഓപണ്‍ ഹൗസില്‍ സാമൂഹിക പ്രവര്‍ത്തകരും പരാതിക്കാരും ഒരുമിച്ചാണ് എത്തിയിരുന്നത്. ഇന്നലെയും ഇതുപോലെ എത്തിയപ്പോള്‍ പുതിയ രീതികള്‍ കണ്ടതോടെ സാമൂഹിക പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തത്തെി. അംബാസഡറെ കണ്ട് അതൃപ്തി അറിയിക്കുകയും ചെയ്തു. എന്നാല്‍, പുതിയരീതിയില്‍തന്നെയാണ് ഇന്നലെ മുഴുവന്‍ പരാതിക്കാരെയും എംബസി ഉദ്യോഗസ്ഥര്‍ കണ്ടത്. തുടര്‍ന്ന്, അംബാസഡര്‍ സാമൂഹിക പ്രവര്‍ത്തകരും പരാതിക്കാരും അടക്കം എംബസിയില്‍ എത്തിയവരോട് സംസാരിക്കുകയും ചെയ്തു.
അടച്ചിട്ട ഓഫിസില്‍ പരാതിക്കാരനും എംബസി ഉദ്യോഗസ്ഥനും മാത്രമായി നടക്കുന്ന ചര്‍ച്ചകള്‍ ഓപണ്‍ ഹൗസിന്‍െറ ഉദ്ദേശ്യലക്ഷ്യങ്ങള്‍തന്നെ ഇല്ലാതാക്കുന്നതാണെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു. പുതിയരീതി സുതാര്യതയും ഇല്ലാതാക്കും.
പ്രവാസലോകത്ത് പ്രയാസപ്പെടുന്ന കൂടുതല്‍പേരും തങ്ങളെയാണ് സമീപിക്കുന്നത്. എംബസിക്ക് മുന്നിലേക്ക് വിഷയമത്തെിക്കാന്‍ സഹായിക്കുന്നതും തുടര്‍നടപടികള്‍ അന്വേഷിക്കുന്നതും തങ്ങള്‍തന്നെയാണെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു. ഈ സാഹചര്യത്തില്‍ പരാതിക്കാരന് ആവശ്യമായ സഹായം ലഭ്യമാക്കാനും മറ്റും 11വര്‍ഷമായി എല്ലാവരുടെയും മുന്നില്‍വെച്ച് നടന്നിരുന്ന ഓപണ്‍ ഹൗസുകള്‍ സഹായിച്ചിരുന്നു.
പുതിയ സംവിധാനം വരുന്നതോടെ പരാതിയുമായി എത്തുന്നവരുടെ ആവലാതികള്‍ എല്ലാവര്‍ക്കും അറിയാനും സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് വ്യക്തത ലഭിക്കാനും പ്രയാസം നേരിടുമെന്നും വെള്ളിയാഴ്ച എംബസിയില്‍ ഓപണ്‍ ഹൗസിനത്തെിയ സാമൂഹിക പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ഓപണ്‍ ഹൗസ് എന്ന സംവിധാനം തന്നെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്‍െറ ഭാഗമാണോയിതെന്ന് സംശയമുണ്ടെന്നും ചിലര്‍ പറഞ്ഞു.
കഴിഞ്ഞവര്‍ഷം ആഗസ്റ്റില്‍ ഓപണ്‍ ഹൗസ് നിര്‍ത്തലാക്കാന്‍ ശ്രമം നടന്നിരുന്നതായും സാമൂഹിക സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറഞ്ഞു. നിലവില്‍ ഓപണ്‍ ഹൗസ് നടന്നിരുന്ന സംവിധാനം സുതാര്യത ഉറപ്പുവരുത്തുന്നതും പരാതിക്കാരന്‍െറ പ്രശ്നങ്ങള്‍ക്ക് പരമാവധി പരിഹാരം ലഭ്യമാക്കാന്‍ സാധിക്കുന്ന രീതിയിലുമായിരുന്നുവെന്ന് 11 വര്‍ഷവും മുടങ്ങാതെ ഓപണ്‍ ഹൗസില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് സാമൂഹികക്ഷേമ വിഭാഗം സെക്രട്ടറി പി.എം. ജാബിര്‍ പറഞ്ഞു.
എന്നാല്‍, ഓരോ പരാതിക്കാരനും ഒറ്റക്ക് ഉദ്യോഗസ്ഥരെ കാണുന്ന സംവിധാനം സുതാര്യത ഇല്ലാതാക്കുന്നതാണ്. പ്രവാസികളുടെ പ്രശ്നങ്ങളില്‍ കാലങ്ങളായി ഇടപെടുന്ന സാമൂഹിക പ്രവര്‍ത്തകരുടെ സാന്നിധ്യവും പരിചയവും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹായമാകുകയും ചെയ്യും. ഓപണ്‍ ഹൗസില്‍ സാമൂഹിക പങ്കാളിത്തവും ഉണ്ടായിരുന്നുവെന്നും പി.എം. ജാബിര്‍ പറഞ്ഞു. തങ്ങളുടെ അതൃപ്തി അംബാസഡറെ നേരിട്ട് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.