മസ്കത്ത്: ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യു.എ.ഇ എന്നീ നാല് ഗള്‍ഫ് രാജ്യങ്ങളിലായി ജയിലുകളില്‍ കഴിയുന്നത് 11,500 ഇന്ത്യക്കാരെന്ന് ഒൗദ്യോഗിക റിപ്പോര്‍ട്ട്. താമസനിയമം ലംഘിച്ചവര്‍ അടക്കമാണ് തടവില്‍ കഴിയുന്നത്. ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ ജയിലിലുള്ളത് യു.എ.ഇയിലും കുറവ് ഖത്തറിലുമാണ്.
പ്രവാസികാര്യ സഹമന്ത്രി വി.കെ. സിങ് രാജ്യസഭയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒമാനില്‍ 454 ഇന്ത്യന്‍ പൗരന്മാരാണ് വിവിധ കുറ്റങ്ങള്‍ക്ക് പിടിക്കപ്പെട്ടും മറ്റുമായി ജയിലില്‍ കഴിയുന്നത്. ഇതില്‍ 99 പേരെ ഒമാനിലെ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനങ്ങളിലൂടെ ജയിലില്‍നിന്ന് വിട്ടയച്ചിട്ടുണ്ട്.
ഖത്തറില്‍ തടവില്‍കഴിയുന്ന 187 ഇന്ത്യക്കാരില്‍ 88 പേരെയും അവിടത്തെ എംബസിയുടെ പ്രവര്‍ത്തനങ്ങളിലൂടെ മോചിപ്പിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് വി.കെ. സിങ് പറഞ്ഞു. ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ ജയിലില്‍ കഴിയുന്നത് യു.എ.ഇയിലാണ്. യു.എ.ഇയില്‍ മാത്രം 6653 ഇന്ത്യക്കാരാണ് തടങ്കലില്‍ കഴിയുന്നത്. താമസനിയമ ലംഘകരും അനധികൃതമായി രാജ്യത്ത് പ്രവേശിച്ചവരും അടക്കമാണ് യു.എ.ഇ ജയിലിലുള്ളതെന്ന് വി.കെ. സിങ് രാജ്യസഭയിലെ ചോദ്യത്തിന് മറുപടിയായി വ്യക്തമാക്കി. സൗദി അറേബ്യയില്‍ 4615 ഇന്ത്യക്കാര്‍ ജയിലില്‍ കഴിയുന്നുണ്ട്. 2012 മുതല്‍ 2015 ജൂലൈ വരെയുള്ള കണക്കുകളാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടത്.
ബ്രിട്ടനില്‍ 1467ഉം സിംഗപ്പൂരില്‍ 450ഉം മലേഷ്യയില്‍ 294ഉം ഇന്ത്യക്കാരാണ് ജയിലിലുള്ളത്. നേപ്പാളില്‍ 996 ഇന്ത്യക്കാര്‍ തടവിലുള്ളപ്പോള്‍ ഭൂട്ടാനില്‍ 275ഉം മ്യാന്‍മറില്‍ 126ഉം ഇന്ത്യക്കാര്‍ തടവിലുണ്ട്.
ജൂണിലെ കണക്കുകള്‍ പ്രകാരം 407 ഇന്ത്യക്കാരാണ് പാകിസ്താന്‍ ജയിലുകളില്‍ കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.