ലോക പാരാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പ​ങ്കെടുക്കുന്ന കുവൈത്ത് സംഘം

ലോക പാരാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്: പ്രതീക്ഷയോടെ കുവൈത്ത്

കുവൈത്ത് സിറ്റി: പാരിസിൽ ആരംഭിച്ച ലോക പാരാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പ്രതീക്ഷയോടെ കുവൈത്ത് താരങ്ങളും. കുവൈത്ത് ഉൾപ്പെടെ 107 രാജ്യങ്ങളിൽ നിന്നുള്ള 1,200 കായികതാരങ്ങൾ പങ്കെടുക്കുന്ന ചാമ്പ്യൻഷിപ്പിൽ വിവിധ ഇനങ്ങളിൽ കുവൈത്ത് താരങ്ങളും മാറ്റുരക്കും. നാസർ അൽ അജ്മിയുടെ നേതൃത്വത്തിലുള്ള കുവൈത്ത് ടീമിൽ ഏഴ് താരങ്ങൾ ഉൾപ്പെടുന്നു.

ടൂർണമെന്റിന് മുന്നോടിയായി തുർക്കിയയിൽ പരിശീനം പൂർത്തിയാക്കിയാണ് ഇവർ പാരിസിലെത്തിയത്. ചാർലെറ്റി സ്റ്റേഡിയത്തിലാണ് മത്സരം. കുവൈത്ത് ചാമ്പ്യൻമാരായ ഫൈസൽ അൽ റാജ്ഹി, അബ്ദുല്ല അൽ ഇനേസി (വീൽ ചെയർ റേസിങ്), യാസർ അൽ മിസ്ലെം, ഫൈസൽ സ്രോർ, അബ്ദുല്ല അൽ സലേഹ്, ഹമദ് ഹാജി, നാസർ ഫരാജ് (ഷോട്ട്പുട്ട്,ഡിസ്കസ് ത്രോ) എന്നിവർ ഉൾപ്പെടുന്നു.

Tags:    
News Summary - World Para Athletics Championships-Kuwait with hope

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.