കുവൈത്തിന് ഡബ്ല്യു.എച്ച്.ഒ അഭിനന്ദനം

കുവൈത്ത് സിറ്റി: ആരോഗ്യമേഖലയിലെ പുരോഗതിയും ലോകാരോഗ്യ സംഘടനക്ക് നൽകുന്ന (ഡബ്ല്യു.എച്ച്.ഒ) പിന്തുണയും കണക്കിലെടുത്ത് കുവൈത്തിന് ഡബ്ല്യു.എച്ച്.ഒ ജനറൽ ഡയറക്ടർ ടെഡ്രോസ് ഗെബ്രിയേസസിന്റെ അഭിനന്ദനം. ജനീവയിൽ സംഘടനാ ആസ്ഥാനത്ത് കുവൈത്തിന്റെ യു.എൻ സഥിരാംഗം നാസർ അൽ ഹെയ്‌നുമായുള്ള കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡബ്ല്യു.എച്ച്.ഒക്ക് ക്രിയാത്മകവും വസ്തുനിഷ്ഠവുമായ പിന്തുണ നൽകുന്നതിൽ കുവൈത്ത് ശ്രദ്ധാലുക്കളാണെന്നു അദ്ദേഹം വിശേഷിപ്പിച്ചു.

രോഗ വ്യാപനത്തിനെതിരെ പോരാടുന്നതിന് സംഘടനയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള രാജ്യത്തിന്റെ താൽപ്പര്യം ഡബ്ല്യു.എച്ച്.ഒയെ അറിയിച്ചതായി നാസർ അൽ ഹെയ്ൻ പറഞ്ഞു.

Tags:    
News Summary - WHO commends Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.