‘സിങ് കുവൈത്ത്’ പരിപാടിയിൽ പങ്കെടുക്കുന്നതിനായി കുവൈത്തിൽ എത്തിയ ജ്യോത്സ്ന,
കണ്ണൂർ ഷരീഫ് എന്നിവരെ വിമാനത്താവളത്തിൽ സ്വീകരിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെ മികച്ച പാട്ടുകാരെ ഇന്നറിയാം. കടുത്ത മത്സരങ്ങളിലൂടെ ഫൈനൽ റൗണ്ടിലെത്തിയ പത്തുപേർ ഇന്ന് നടക്കുന്ന ഗൾഫ് മാധ്യമം-മെട്രോ മെഡിക്കൽ ‘സിങ് കുവൈത്ത്’ ഫൈനൽ മത്സരത്തിൽ മാറ്റുരക്കും.
വൈകീട്ട് മൂന്നിന് അബ്ബാസിയ ആസ്പെയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂളിലാണ് ഫൈനൽ മത്സരം.സെമി ഫൈനലിലെ മികച്ച പ്രകടനത്തിന്റെയും സമൂഹ മാധ്യമ പിന്തുണയോടെയും തെരഞ്ഞെടുക്കപ്പെട്ട 10 പേരാണ് ഫൈനലിൽ മാറ്റുരക്കുന്നത്.
ജൂനിയർ 1. ദേവന പ്രശാന്ത് 2. ഹെലൻ സൂസൻ ജോസ്
3. നയന രതീശൻ നായർ 4. സറാഫിൻ ഫ്രഡ്ഡി 5. ശ്രീനന്ദ മനോജ്
സീനിയർ വിഭാഗത്തിൽനിന്ന് അഞ്ചുപേരും ജൂനിയർ വിഭാഗത്തിൽനിന്ന് അഞ്ചു പേരും മികച്ച ഗായകരാകാൻ ലിസ്റ്റിലുണ്ട്.പ്രശസ്ത ഗായകരായ കണ്ണൂർ ഷരീഫ്, ജ്യോത്സ്ന, സിജു സിയാൻ എന്നിവർ ഫൈനലിലെ വിജയികളെ നിർണയിക്കും. അവതാരക ഡയാന ഹമീദും സന്തോഷത്തിൽ പങ്കുചേരും. ആയിരത്തോളം മത്സരാർഥികളിൽനിന്ന് അന്തിമ പട്ടികയിൽ എത്തിയ 10 പേരിൽ ഓരോരുത്തരും മികച്ച പാട്ടുകാരാണ്. അതുകൊണ്ടു തന്നെ ഫൈനൽ മത്സരം കടുത്തതാകും.
സീനിയർ 1. എം.വി. റഹൂഫ് 2. നിലൂഫർ 3. രോഹിത് എസ് നായർ 4. റൂത്ത് ആൻ ടോബി 5. ശ്യാമ ചന്ദ്രൻ
കൃത്യമായ തയാറെടുപ്പും പരിശീലനവും നേടിയാണ് മത്സരാർഥികൾ വേദിയിലെത്തുക. കുവൈത്തിലെ മികച്ച ഗായകർ എന്നതിനൊപ്പം ആകർഷകമായ സമ്മാനങ്ങളും വിജയികളെ കാത്തിരിക്കുന്നുണ്ട്. ഒന്നാം സ്ഥാനക്കാർക്ക് പ്രിയ ഗായകർക്കൊപ്പം വേദിയിൽ പാടാനും അവസരം ഉണ്ടാകും.
വൈവിധ്യമാർന്ന ആലാപനത്തിലൂടെ മലയാളികളുടെ ഇഷ്ട ഗായനായി ഇടം പിടിച്ച കണ്ണൂർ ഷരീഫ്, പിന്നണിഗായിക ജ്യോത്സ്ന,സിജു സിയാൻ എന്നിവരുടെ പ്രത്യേക മ്യൂസിക് ഷോയും ‘സിങ് കുവൈത്ത്’ന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. വൈകീട്ട് ആറിന് ഇവർ വേദിയിലെത്തും. രാത്രി 10വരെ നീളുന്ന പരിപാടിയുടെ പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്..
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.