മാ​ധ്യ​മ​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണം

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തെ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​ധ്യ​മ​ങ്ങ​ൾ ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ​യും പ്ര​ഫ​ഷ​ന​ലാ​യും പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് ഉ​ണ​ർ​ത്തി വാ​ർ​ത്താ​വി​നി​മ​യ മ​ന്ത്രാ​ല​യം. ദേ​ശീ​യ താ​ൽ​പ​ര്യം മു​ൻ​നി​ർ​ത്തി വാ​ർ​ത്ത​ക​ൾ ന​ൽ​ക​ണ​മെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.നി​ല​വി​ലെ സം​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള പ്രാ​ദേ​ശി​ക വാ​ർ​ത്താ ഏ​ജ​ൻ​സി​ക​ളു​ടെ ക​വ​റേ​ജു​ക​ൾ മ​ന്ത്രാ​ല​യം പി​ന്തു​ട​രു​ന്നു​ണ്ട്. ചി​ല പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ വ്യാ​ജ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്ക​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. മാ​ധ്യ​മ നി​യ​മ ലം​ഘ​ക​രി​ൽ നി​ര​വ​ധി പേ​രെ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് റ​ഫ​ർ ചെ​യ്ത​താ​യും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

രാ​ജ്യ​ത്ത് ആ​വി​ഷ്കാ​ര സ്വാ​ത​ന്ത്ര്യം നി​യ​മം അ​നു​ശാ​സി​ക്കു​ന്ന രീ​തി​യി​ൽ സം​ര​ക്ഷി​ക്ക​പ്പെ​ടു​ന്നു. ഔ​ദ്യോ​ഗി​ക സ്രോ​ത​സ്സു​ക​ളി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ​യും പ്ര​ഫ​ഷ​ന​ലാ​യും വി​നി​യോ​ഗി​ക്ക​ണ​മെ​ന്നും മ​ന്ത്രാ​ല​യം സൂ​ചി​പ്പി​ച്ചു.

Tags:    
News Summary - The media should be careful

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.