Posted On
date_range Updated On
date_range സോഷ്യൽ മീഡിയ റിപ്പോർട്ട് തള്ളി ആഭ്യന്തര മന്ത്രാലയം
കുവൈത്ത് സിറ്റി: മുബാറക് അൽ കബീർ തുറമുഖത്തിന് സമീപം നടന്ന സംഭവത്തെക്കുറിച്ച് ചില മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും പ്രചരിച്ച കാര്യങ്ങൾ ആഭ്യന്തര മന്ത്രാലയം നിഷേധിച്ചു. പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും പരാമർശിക്കപ്പെട്ട സംഭവം കുവൈത്തിന്റെ പ്രാദേശിക ജലാതിർത്തിക്ക് പുറത്ത്, മുബാറക് അൽ കബീർ തുറമുഖത്ത് നിന്ന് 60 കിലോമീറ്ററിൽ കുറയാത്ത ദൂരത്തിലാണ് നടന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ ഔദ്യോഗിക അധികാരികളിൽനിന്ന് മാത്രം വിവരങ്ങൾ ശേഖരിക്കാനും കൃത്യത പാലിക്കാനും ആഭ്യന്തര മന്ത്രാലയം ഉണർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.