പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് ലിബറേഷൻ ടവറിൽ
കുവൈത്ത് സിറ്റി: രാജ്യത്തെ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളുടെ ശേഷി ഉറപ്പുവരുത്തി പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ്. ലിബറേഷൻ ടവറിലെ കേന്ദ്രത്തിൽ പ്രധാനമന്ത്രി സന്ദർശനം നടത്തി. പ്രാദേശിക സ്വകാര്യ ടെലികമ്യൂണിക്കേഷൻ കമ്പനികളിലെ മുതിർന്ന ഉദ്യോഗസ്ഥരുമായും എക്സിക്യൂട്ടീവുകളുമായും പ്രത്യേക യോഗം ചേർന്നു.സേവന തുടർച്ച ഉറപ്പാക്കാനും തടസ്സങ്ങൾ ഒഴിവാക്കാനുമായി അടിയന്തര പദ്ധതികൾ ചർച്ച ചെയ്തു. ആശയവിനിമയ സൗകര്യങ്ങളുടെയും വിവര സംവിധാനങ്ങളുടെയും പ്രവർത്തന നിലയെക്കുറിച്ച് ഉദ്യോസഥർ വിശദീകരിച്ചു. ശക്തമായ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ ദേശീയ സുരക്ഷയുടെ അടിസ്ഥാന സ്തംഭമാണെന്ന് പ്രധാനമന്ത്രി അടിവരയിട്ടു.
തൊഴിലാളികളെയും ടെലികമ്മ്യൂണിക്കേഷൻ ദാതാക്കളെയും പ്രധാനമന്ത്രി നന്ദി അറിയിച്ചു. മേഖലയെ സംരക്ഷിക്കാനുള്ള അവരുടെ ശ്രമങ്ങളെ അഭിനന്ദിച്ചു. സാങ്കേതികവും പ്രവർത്തനപരവുമായ മികവ് നിലനിർത്താനും വെല്ലുവിളികളെ മറികടക്കാനുമുള്ള അവരുടെ കഴിവിൽ അദ്ദേഹം പൂർണ ആത്മവിശ്വാസവും പ്രകടിപ്പിച്ചു.കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി സഹമന്ത്രിയും ഇൻഫർമേഷൻ ആൻഡ് സാംസ്കാരിക ആക്ടിങ് മന്ത്രിയുമായ ഉമർ സൗദ് അൽ ഉമർ, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി (സിട്ര) ചെയർമാൻ ഡോ. ഖാലിദ് അൽ സമീൽ എന്നിവരും പ്രധാനമന്ത്രികൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.