ര​ക്ത​ദാ​നം പ്രോ​ത്സാ​ഹി​പ്പി​ച്ച് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ ര​ക്ത ശേ​ഖ​രം ആ​വ​ശ്യ​മാ​യ നി​ല​യി​ൽ തു​ട​രു​ന്ന​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.ബ്ല​ഡ് ബാ​ങ്ക് ടീ​മു​ക​ൾ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ച്ച് ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് തു​ട​ർ​ച്ച​യാ​യി ര​ക്തം വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത് അ​ടി​യ​ന്ത​ര പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി​യും സ​ജീ​വ​മാ​ക്കി​യി​ട്ടു​ണ്ട്.

ര​ക്ത​ദാ​ന കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യം വ​ർ​ധി​പ്പി​ക്കു​ക​യും ആ​ശു​പ​ത്രി​ക​ൾ​ക്ക് അ​ധി​ക അ​ടി​യ​ന്ത​ര ശേ​ഖ​രം ഒ​രു​ക്കു​ക​യും ചെ​യ്ത​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.പൗ​ര​ന്മാ​രു​ടെ​യും പ്ര​വാ​സി​ക​ളു​ടെ​യും ശ​ക്ത​മാ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ 2,000ത്തി​ല​ധി​കം യൂ​നി​റ്റ് ര​ക്തം ശേ​ഖ​രി​ച്ച​താ​യും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ര​ക്ത​ദാ​നം തു​ട​ർ​ന്നും ന​ട​ത്താ​ൻ പൊ​തു​ജ​ന​ങ്ങ​ളോ​ട് മ​ന്ത്രാ​ല​യം അ​ഭ്യ​ർ​ഥി​ച്ചു.

Tags:    
News Summary - Health Ministry encourages blood donation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.