കുവൈത്ത് സിറ്റി: കുവൈത്തിൽ ഈയിടെ ചികിത്സെച്ചലവ് വർധിപ്പിച്ചതിനെ തുടർന്ന് പ്രവാസി കളായ ഇന്ത്യക്കാർ നേരിടുന്ന ദുരിതങ്ങൾക്ക് അറുതി വരുത്തുന്നതിനായി കേന്ദ്ര സർക്കാ ർ തലത്തിൽ നടപടികൾ കൈക്കൊള്ളണമെന്ന് അഭ്യർഥിച്ചു. ഹ്രസ്വ സന്ദർശനത്തിന് കുവൈത്തിലെത്തിയ എൻ.കെ. പ്രേമചന്ദ്രൻ എം.പിയെ സന്ദർശിച്ചാണ് വെൽഫെയർ കേരള കുവൈത്ത് നേതാക്കൾ ആവശ്യമുന്നയിച്ചത്.
കുവൈത്തിലെ പ്രവാസികളായ ഇന്ത്യക്കാർ നേരിടുന്ന പ്രശ്നങ്ങൾ എം.പിയുടെ ശ്രദ്ധയിൽ പെടുത്തി വിശദമായി ചർച്ച ചെയ്ത ശേഷം പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സംഘം എം.പിക്ക് നിവേദനവും കൈമാറി.
കേന്ദ്ര സർക്കാറിെൻറ പ്രവാസികൾക്കായുള്ള ആനുകൂല്യങ്ങൾ എന്തെല്ലാമാണെന്നതിനെക്കുറിച്ച് പ്രവാസികൾക്കിടയിൽ അവബോധം സൃഷ്്ടിക്കാനുള്ള നടപടികൾ ഉണ്ടാവണം. നോർക്ക പോലുള്ള സംവിധാനങ്ങൾ ഇതര സംസ്ഥാന പ്രവാസികൾക്ക് കൂടി ഗുണം കിട്ടുന്ന രൂപത്തിൽ കേന്ദ്ര സർക്കാർ പദ്ധതികൾ ആവിഷ്കരിക്കണമെന്നും വെൽെഫയർ കേരള നേതാക്കൾ ആവശ്യപ്പെട്ടു.
പ്രശ്നങ്ങളിൽ കേന്ദ്ര സർക്കാറിെൻറ സത്വരശ്രദ്ധ പതിയുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പു നൽകിയതായി വെൽഫെയർ നേതൃത്വം അറിയിച്ചു.
വെൽഫെയർ കേരള കുവൈത്ത് പ്രസിഡൻറ് റസീന മുഹ്യിദ്ദീൻ, ജനറൽ സെക്രട്ടറി അൻവർ ഷാജി, വൈസ് പ്രസിഡൻറ് ഖലീലു റഹ്മാൻ, ട്രഷറർ വിഷ്ണു നടേഷ്, അസി. ട്രഷറർ അഡ്വ. സിറാജ് സ്രാമ്പിയേക്കൽ, സെക്രട്ടറിമാരായ അൻവർ
സാദത്ത്, ഷമീറ ഖലീൽ, കേന്ദ്ര കമ്മിറ്റി അംഗം അബ്്ദുൽ ഗഫൂർ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.