കുവൈത്ത് സിറ്റി: വിശ്വസനീയമല്ലാത്ത വെബ്സൈറ്റുകളും മൊബൈൽ ആപ്ലിക്കേഷനുകളും ഉപയോഗിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. പൗരന്മാരും പ്രവാസികൾക്കും ജാഗ്രത പാലിക്കണമെന്നും ഇത്തരം ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നത് വഴി തട്ടിപ്പുകൾക്ക് ഇരയാകാനുള്ള സാധ്യതയുണ്ടെന്നും അധികൃതർ പറഞ്ഞു.
സ്ഥിരീകരിക്കാത്ത ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി ചാലറ്റ് ബുക്ക് ചെയ്യുന്നതും വിനോദ പരിപാടികളുടെ ടിക്കറ്റുകൾ വാങ്ങുന്നതും ഒഴിവാക്കണമെന്ന് മന്ത്രാലയം അഭ്യർഥിച്ചു. വേനൽക്കാലം ആരംഭിക്കുന്നതോടെ ബീച്ചുകളിലേക്കും വിനോദ സ്ഥലങ്ങളിലേക്കുമുള്ള സന്ദർശകരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. തട്ടിപ്പുകാരും ആൾമാറാട്ടക്കാരും പലപ്പോഴും ഈ അവസരം ഉപയോഗപ്പെടുത്താറുണ്ട്. വ്യാജ കിഴിവുകളും ഓഫറുകളും നൽകിയാണ് ഇത്തരക്കാർ ഇരകളെ ആകർഷിക്കുന്നത്. ഇലക്ട്രോണിക് മാർഗങ്ങളിലൂടെയും തട്ടിപ്പ് നടക്കുന്നു.
തട്ടിപ്പിന് ഇരയായതിനെ തുടർന്ന് പൗരന്മാരിൽനിന്നും പ്രവാസികളിൽനിന്നുമുള്ള നിരവധി പരാതികളാണ് അടുത്തിടെ വാണിജ്യ കാര്യ പ്രൊസിക്യൂഷനും സൈബർ കുറ്റകൃത്യ വിരുദ്ധ വകുപ്പും കൈകാര്യം ചെയ്തത്. ഹാക്കർമാരും തട്ടിപ്പുകാരും ബാങ്ക് അക്കൗണ്ടുകൾ കൈയിലാക്കിയെന്നായിരുന്നു പല പരാതികളെന്നും ആഭ്യന്തര മന്ത്രാലയം സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.