ഫാത്തിമ ജസ്മിന ഷഹാന അരുൺ ഷംസുദ്ദീൻ
കുവൈത്ത് സിറ്റി: കുവൈത്തിലെ വി.ആർ കാസർകോട് വാട്സ്ആപ് ഗ്രൂപ് തൃക്കരിപ്പൂർ വിലാൻഡ് വാട്ടർ പാർക്കിന്റെ സഹകരണത്തോടെ കാസർകോട് ജില്ലക്കാരെ ഉൾപ്പെടുത്തി ഓൺ ലൈൻ ക്വിസ് മത്സരം സംഘടിപ്പിച്ചു.
ആഗസ്റ്റ് 12, 13, 14 തീയതികളിലായി നടത്തിയ ക്വിസ് മത്സരത്തിൽ വിവിധ ഇടങ്ങളിൽ നിന്നായി അറുനൂറോളം പേർ പങ്കെടുത്തു. കാഞ്ഞങ്ങാട് സ്വദേശി ഫാത്തിമ ജസ്മിന, തൃക്കരിപ്പൂർ സ്വദേശിനി ഷഹാന അരുൺ, ഒളവറ സ്വദേശി എം ഷംസുദ്ദീൻ എന്നിവർ മൂന്നു ദിവസങ്ങളിലെ വിജയികളായി. വിജയികൾക്ക് തൃക്കരിപ്പൂർ വിലാൻഡ് പാർക്ക് ടിക്കറ്റ് സമ്മാനമായി നൽകും. സലാം കളനാട്, കബീർ മഞ്ഞംപാറ, അഷറഫ് കുച്ചാനം, നളിനാക്ഷൻ ഒളവറ, സുബൈർകാടംകോട്, മുരളി വാഴക്കോടൻ എന്നിവർ മത്സരം നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.