കുവൈത്ത് സിറ്റി: കുവൈത്തി പൗരന്മാർക്ക് വിസ കൂടാതെ തുർക്കി സന്ദർശിക്കാനുള്ള സാഹചര്യം ഉടൻ പ്രാബല്യത്തിലാകുമെന്ന് വെളിപ്പെടുത്തൽ. കഴിഞ്ഞദിവസം റഷ്യൻ എംബസിയിൽ നടന്ന പരിപാടിയിൽ സംസാരിക്കവെ കുവൈത്തിലെ തുർക്കി അംബാസഡർ മുറാദ് താമിർ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞദിവസം കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹും തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാനും തമ്മിൽ ഈ വിഷയവും ചർച്ചചെയ്തിട്ടുണ്ട്.
ഉർദുഗാെൻറ കുവൈത്ത് സന്ദർശനം ഇരു രാജ്യങ്ങൾക്കുമിടയിലെ സഹകരണം ശക്തിപ്പെടുത്തുന്നതിന് കാരണമായി. പുതിയ വിമാനത്താവളത്തിെൻറ നിർമാണം ഈ വഴിക്കുള്ള പുതിയ കാൽവെപ്പാണെന്നും മുറാദ് താമിർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.