അഞ്ച്​ മാസമായി ജോലിയില്ലാതിരുന്ന മലയാളി കുവൈത്തിൽ തൂങ്ങിമരിച്ച നിലയിൽ

കുവൈത്ത്​ സിറ്റി: തിരുവനന്തപുരം വർക്കല സ്വദേശിയെ കുവൈത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വർക്കല ചിലക്കൂർ അയനിക്കൽ തൊടിയിൽ ഷിബു (50) ആണ്​ മരിച്ചത്​. അബ്ബാസിയയിലെ താമസ സ്ഥലത്ത്​ ശുചിമുറിയിലാണ്​ മൃതദേഹം കണ്ടത്​. ഭാര്യ: സുഹറ. മക്കൾ: സുഹൈബ്​, സുഹൈൽ. പിതാവ്​: അയ്യൂബ്​. മാതാവ്​: സൽമ. അഞ്ച്​മാസമായി ജോലിയില്ലാതെ മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന്​ സുഹൃത്തുക്കൾ പറഞ്ഞു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക്​ സാമൂഹിക പ്രവർത്തകരായ അക്​ബർ കുളത്തൂപ്പുഴ, അരുൺ രാജഗോപാൽ എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.