വാകത്താനം അസോസിയേഷൻ ഓണാഘോഷവും വാർഷികവും ആശാ രാരി വർഗീസ്
ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: വാകത്താനം അസോസിയേഷൻ കുവൈത്ത് ഓണാഘോഷവും ഒമ്പതാമത് വാർഷികവും ആശ രാരി വർഗീസ് ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളനം, കുട്ടികളുടെ കലാപരിപാടികൾ, തിരുവാതിരകളി, കളരിപ്പയറ്റ്, വഞ്ചിപ്പാട്ട്, ചെണ്ടമേളം, പുലികളി, ഓണസദ്യ എന്നിവ ആഘോഷത്തിന്റെ ഭാഗമായി ഒരുക്കി.
അസോസിയേഷൻ പ്രസിഡന്റ് മനോജ് മാത്യു, സെക്രട്ടറി ജസ്റ്റിൻ വർഗീസ്, ട്രഷറർ ടോം ജോസ്, വൈസ് പ്രസിഡന്റ് ആൻഡ്രൂസ് കുര്യൻ, ജോ. സെക്ര ആൽഫി അലക്സ്, പ്രോഗ്രാം കൺവീനർ ലിജു കുര്യാക്കോസ്, അജിത ആൻഡ്രൂസ്, സാബു ഏലിയാസ്, അൽ മുല്ല എക്സ്ചേഞ്ച് പ്രോഗ്രാം മാനേജർ ഷെഫി എബ്രഹാം, ജേക്കബ് മാത്യു, രാരി വർഗീസ്, സാം നൈനാൻ, ഗിരീഷ് നായർ, ശ്രീജിത്ത് രാജൻ, ഡിപിൻ സ്കറിയ, ജിറ്റു മാത്യു, ടിറ്റു ആൻഡ്രൂസ്, അനൂപ് മാത്യു, ജിനു കുര്യൻ, അജയ് മാത്യു, ഷിബു വർഗീസ്, വനിത വിങ്ങിൽ നിന്ന് ജിൻസി വർഗീസ്, അൻസു അനിയൻകുഞ്ഞ് എന്നിവർ പങ്കെടുത്തു. കലാപരിപാടിയിൽ വിജയിച്ച കുട്ടികൾക്ക് ചടങ്ങിൽ സമ്മാനങ്ങൾ നൽകി. ജനറൽ കൺവീനർ റിനോ എബ്രഹാം പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.