കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിനെ ഈജിപ്ത് വിമാനത്താവളത്തിൽ സ്വീകരിക്കുന്നു

ഐക്യരാഷ്ട്രസഭ പരിസ്ഥിതി സെമിനാർ: കുവൈത്ത് കിരീടാവകാശി ഈജിപ്തിലെത്തി

കുവൈത്ത് സിറ്റി: ഈജിപ്തിൽ നടക്കുന്ന കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച ഐക്യരാഷ്ട്രസഭയുടെ സമ്മേളനത്തിൽ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ പ്രതിനിധിയായി കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് പങ്കെടുക്കും. ഇതിനായി തിങ്കളാഴ്ച കിരീടാവകാശിയും പ്രതിനിധി സംഘവും ഈജിപ്തിലെത്തി.വിമാനത്താവളത്തിൽ ഈജിപ്ത് മന്ത്രി ഡോ. ഇസ്സാം അൽ ജാസർ, ഈജിപ്തിലെ കുവൈത്ത് അംബാസഡറും അറബ് ലീഗിലെ സ്ഥിരം പ്രതിനിധിയുമായ ഗാനേം സാഗർ അൽ ഘനേം എന്നിവർ ചേർന്ന് കിരീടാവകാശിയെ സ്വീകരിച്ചു.

നേരത്തേ കുവൈത്ത് വിമാനത്താവളത്തിൽ ദേശീയ അസംബ്ലി സ്പീക്കർ അഹ്മദ് അൽ സദൂൻ, ശൈഖ് നാസർ അൽ മുഹമ്മദ് അൽ അഹമദ് അസ്സബാഹ്, ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ്, ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, അമീരി ദിവാൻ കാര്യമന്ത്രി ശൈഖ് മുഹമ്മദ് അബ്ദുല്ല അൽ മുബാറക് അസ്സബാഹ്, മറ്റു മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ കിരീടാവകാശിക്കും സംഘത്തിനും യാത്രയയപ്പ് നൽകി.

Tags:    
News Summary - UN Environment Seminar: The Crown Prince of Kuwait arrived in Egypt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.