അപകടത്തിൽപെട്ട വാഹനം
കുവൈത്ത് സിറ്റി: അബ്ദലി റോഡിലുണ്ടായ വാഹനാപകടത്തിൽ മലയാളിയടക്കം രണ്ടു മരണം. രണ്ടുപേർക്ക് പരിക്കേറ്റു.പത്തനംതിട്ട സ്വദേശി അനുരാജാണ് മരിച്ച മലയാളി. ബഹബ്ഹാനി കമ്പനിയിൽ ജോലി ചെയ്യുന്ന ജീവനക്കാർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്.
ഇവർ സഞ്ചരിച്ച വാഹനവും ടാങ്കറും കൂട്ടിയിടിക്കുകയായിരുന്നു. ഉടൻ സഥലത്തെത്തിയ അബ്ദലി സെന്ററിലെ അഗ്നിശമന സേനാംഗങ്ങൾ രക്ഷാപ്രവർത്തനം നടത്തി. അപകടത്തിൽ വാഹനത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചു. പരിക്കേറ്റ രണ്ടുപേർ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.