കുവൈത്ത് സിറ്റി: തിരുവനന്തപുരം അന്താരാഷ്്ട്ര വിമാനത്താവളവുമായി ബന്ധപ്പെട്ടുള്ള പ ലകാര്യങ്ങളിലും വളരെയേറെ അവഗണ നേരിടുന്നത് തുടരുന്ന പശ്ചാത്തലത്തിൽ തിരുവനന്ത പുരം അസോസിയേഷൻ ട്രാക്കിെൻറ നേതൃത്വത്തിൽ വിദേശകാര്യ സഹമന്ത്രി മുരളീധരൻ, എം.പിമാ രായ എൻ.കെ. പ്രേമചന്ദ്രൻ, ശശി തരൂർ എന്നിവർക്ക് നിവേദനം നൽകി, അടിയന്തരമായി നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. കുവൈത്തിൽ നിന്നും തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള പല വിമാനങ്ങളുടെയും സർവിസ് വെട്ടിച്ചുരുക്കുകയാണ്.
മുൻകാലങ്ങളിൽ നല്ല രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ഡ്യൂട്ടിഫ്രീ ഷോപ്പിെൻറ പ്രവർത്തനം പൂർണമായും ഇപ്പോൾ പ്രവർത്തനരഹിതമാണ്. അതോടൊപ്പം എയർപോർട്ട് ജീവനക്കാരുടെ മോശമായ സമീപനം, എയർപോർട്ട് പോർട്ടർമാരുടെ വളരെ രീതിയിലുള്ള കുറവ്, എയർപോർട്ടിൽ നിന്നും പുറത്തിറങ്ങാൻ വേണ്ടിയുള്ള മണിക്കൂറോളം
നീളുന്ന കാത്തിരിപ്പ്, പ്രതീക്ഷിക്കാതെ കുത്തനെ ഉയരുന്ന ടിക്കറ്റ് നിരക്ക്, ലഗേജുകൾ കണ്ടെത്താനുള്ള ബുദ്ധിമുട്ടുകൾ, ലഗേജുകൾ നഷ്്ടപ്പെടുന്ന സംഭവങ്ങൾ എന്നിങ്ങനെ പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവിച്ചാണ് ഓരോ ദിവസവും പ്രവാസികൾ തിരുവനന്തപുരം അന്താരാഷ്്ട്ര വിമാനത്താവളത്തിൽ നിന്നും കുവൈത്തിലെത്തുന്നതെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
ഇക്കാര്യത്തിൽ വേഗത്തിൽ നടപടി സ്വീകരിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി മുരളീധരൻ, എം.പിമാരായ എൻ.കെ. പ്രേമചന്ദ്രൻ, ശശി തരൂർ എന്നിവർ ഉറപ്പ് നൽകിയതായി ട്രാക്ക് ഭാരവാഹികൾ അറിയിച്ചു. ട്രാക്ക് പ്രസിഡൻറ് വിധുകുമാർ, ജനറൽ സെക്രട്ടറി എം.എ നിസ്സാം, സുബാഷ് ഗോമസ്, ബൈജു, മോഹനൻ, രാധകൃഷ്ണൻ, ജഗദീഷ്, അനൂപ് എന്നിവരാണ് നിവേദനസംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.