തിരുവനന്തപുരം നോൺ റെസിഡന്റ്സ് അസോസിയേഷൻ ഓഫ് കുവൈത്ത് ഫാമിലി പിക്നി
കുവൈത്ത് സിറ്റി: തിരുവനന്തപുരം നോൺ റെസിഡന്റ്സ് അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാക്) ഫാമിലി പിക്നിക് സംഘടിപ്പിച്ചു. കബദ് ഫാം ഹൗസിൽ നടന്ന പരിപാടിയിൽ വൈസ് പ്രസിഡൻറ് ശ്രീരാഗം സുരേഷ് അധ്യക്ഷത വഹിച്ചു.
പ്രസിഡന്റ് എം.എ. നിസാം പിക്നിക് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റും പ്രോഗ്രാം കൺവീനറുമായ മോഹൻകുമാർ സ്വാഗതവും പ്രോഗ്രാം ജോയന്റ് കൺവീനർ അരുൺ കുമാർ നന്ദിയും പറഞ്ഞു.
ട്രാക് വനിത വേദി ഭാരവാഹികളുടെ നേതൃത്വത്തിൽ കുട്ടികൾക്കും മുതിർന്നവർക്കും വിവിധയിനം കലാകായിക മത്സരങ്ങൾ സംഘടിപ്പിച്ചു. പ്രസിഡന്റ് ശ്രീലത സുരേഷ്, ട്രഷറർ ഷിനി റോബർട്ട്, ജോയിന്റ് ട്രഷറർ അശ്വതി എന്നിവർ നിയന്ത്രിച്ചു. കുവൈത്തിലെ പ്രമുഖ ഗായകരായ സ്റ്റോജോ, യൂസഫ്, പ്രജിത തുടങ്ങിയവരുടെ നേതൃത്വത്തിൽ ഗാനമേളയുണ്ടായി. കേന്ദ്ര എക്സിക്യൂട്ടീവ് അംഗം റോബർട്ട്, അബ്ബാസിയ ഏരിയ സെക്രട്ടറി മണികണ്ഠൻ, എം.ആർ. മനു, രമേശ്, ചന്ദ്രജിത്ത്, സുബാഷ്, ശ്രീനാഥ്, വിനോദ്, ബിജുലാൽ എന്നിവർ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.