തിരുവനന്തപുരം നോൺ റെസിഡൻറ്സ് അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാക്ക്) കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ ഇന്ത്യൻ അംബാസഡറെ സന്ദർശിച്ചപ്പോൾ
കുവൈത്ത് സിറ്റി: തിരുവനന്തപുരം നോൺ െറസിഡൻറ്സ് അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാക്ക്) കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജുമായി ചർച്ച നടത്തി.
കോവിഡ് കാലത്ത് തിരുവനന്തപുരം നിവാസികൾക്ക് മുൻഗണന നൽകി നാട്ടിൽ പോകാൻ കഴിയാത്തവരെ വിമാനം ചാർട്ട് ചെയ്ത് നാട്ടിൽ എത്തിച്ചതുൾപ്പെടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
കുവൈത്തിൽനിന്ന് നേരിട്ട് തിരുവനന്തപുരത്തേക്ക് ജസീറ എയർവേസുമായി ബന്ധപ്പെട്ട് എത്രയുംവേഗം വിമാന സർവിസ് തുടങ്ങാൻ ഇടപെടണമെന്നും പ്രോജക്ട് വിസ സാധാരണ വിസയിലേക്ക് മാറ്റാൻ തീരുമാനം ഉണ്ടാക്കണമെന്നും നാട്ടിൽനിന്നും തിരികെ കുവൈത്തിൽ വരാൻ സാധിക്കാത്തവരെ എത്രയും പെട്ടെന്ന് എത്തിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. വിഷയങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് അംബാസഡർ ഉറപ്പുനൽകി.
ചെയർമാൻ പി.ജി. ബിനു, പ്രസിഡൻറ് എം.എ. നിസാം, ജനറൽ സെക്രട്ടറി കെ.ആർ. ബൈജു, ട്രഷറർ എ. മോഹൻകുമാർ, വൈസ് പ്രസിഡൻറ് ശ്രീരാഗം സുരേഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.