കുവൈത്ത് സിറ്റി: ഈ മാസം കുവൈത്ത് ആകാശം വ്യത്യസ്തമായ ജ്യോതിശാസ്ത്ര പ്രതിഭാസങ്ങൾക്ക് സാക്ഷിയാകും. ഞായറാഴ്ചയിലെ പൂർണ ചന്ദ്രഗ്രഹണമാണ് ഈ മാസത്തെ ആദ്യ പ്രധാന ആകർഷണം. കുവൈത്തിലും ഗൾഫ് മേഖലയിലും ചന്ദ്രഗ്രഹണം ദൃശ്യമാകും. കുവൈത്തിൽ ഈ വർഷത്തെ ആദ്യത്തെയും അവസാനത്തെയും പൂർണ ചന്ദ്രഗ്രഹണമാണിത്. 2018ലാണ് കുവൈത്തിൽ അവസാനമായി പൂർണ ചന്ദ്രഗ്രഹണം ദൃശ്യമായത്.
സെപ്റ്റംബർ 22 സൂര്യരശ്മികൾ ഭൂമധ്യരേഖയിൽ നേരിട്ട് പതിക്കും. ഈ പ്രതിഭാസം വർഷത്തിൽ രണ്ടുതവണയാണ് സംഭവിക്കുക. വസന്തത്തിന്റെ തുടക്കത്തിലും, ശരത്കാലത്തിന്റെ തുടക്കത്തിലുമാണിത്. ഈ ദിവസം ഭൂമധ്യരേഖയിൽ പകലും രാത്രിയും തുല്യമായിരിക്കും. വടക്കൻ അർദ്ധഗോളത്തിൽ വേനൽക്കാലത്തിന്റെ ഔദ്യോഗിക അവസാനത്തെ ഈ ദിവസം അടയാളപ്പെടുത്തുന്നു.
സെപ്റ്റംബർ 27ന് കുവൈത്തിൽ പകലും രാത്രിയും തുല്യമായിരിക്കും. രാവിലെ 5.39 ന് സൂര്യോദയവും വൈകുന്നേരം 5.39 ന് സൂര്യാസ്തമയവും സംഭവിക്കും.
ഇത് രാജ്യത്ത് ശരത്കാലത്തിന്റെ ആരംഭത്തെ സൂചിപ്പിക്കുന്നു. സൗമ്യമായ കാലാവസ്ഥയും കുറഞ്ഞ താപനിലയും ഈ ദിവസങ്ങളിലെ സവിശേഷതയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.