കുവൈത്ത് സിറ്റി: ഹജ്ജ് തീർഥാടകരുടെ ശാരീരിക സുരക്ഷ ഉറപ്പാക്കുന്നതിനായി ‘മെട്രോ മെഡിക്കൽ ഗ്രൂപ്’ സമഗ്ര ആരോഗ്യ പരിശോധന പാക്കേജ് അവതരിപ്പിച്ചു.
ലക്ഷക്കണക്കിന് വിശ്വാസികളോടൊപ്പം ദൈർഘ്യമേറിയ ആരാധനകൾ നിർവഹിക്കേണ്ട സാഹചര്യത്തിൽ ആരോഗ്യപരമായ മുൻകരുതലുകൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് പ്രത്യേക സേവനം.
പ്രായമായവർക്കും പ്രമേഹം, രക്തസമ്മർദം, ഹൃദ്രോഗം തുടങ്ങിയ ദീർഘകാല രോഗങ്ങളുള്ളവർക്കും യാത്രക്ക് മുൻപ് സമഗ്ര ആരോഗ്യ പരിശോധനയും അനിവാര്യമാണ്.
ഈ പശ്ചാത്തലത്തിലാണ് മെട്രോ മെഡിക്കൽ ഗ്രൂപ് ഹജ്ജ് തീർഥാടകരെ സഹായിക്കുന്നതിനായി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചത്. സമഗ്ര പരിശോധനാ സംവിധാനം പാക്കേജിന്റെ പ്രത്യേകതയാണ്. ജനറൽ പ്രാക്ടീഷനറുടെ വിശദമായ മെഡിക്കൽ ഉപദേശവും ലഭ്യമാകും. മെട്രോയുടെ എല്ലാ ശാഖകളിലും ഈ പാക്കേജ് ലഭ്യമാണ്.
സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമായി കുറഞ്ഞ ചെലവിൽ ഗുണമേൻമയുള്ള ആരോഗ്യ സേവനങ്ങൾ എല്ലാ മെട്രോ ശാഖകളിലൂടെയും എത്തിക്കുകയാണ് ലക്ഷ്യമെന്ന് മെട്രോ മാനേജ്മന്റ് വ്യക്തമാക്കി. സമയോചിതമായ ആരോഗ്യ പരിശോധനകൾ വഴി ആരോഗ്യപ്രശ്നങ്ങൾ നേരത്തെ കണ്ടെത്തി ആവശ്യമായ ചികിത്സ സ്വീകരിക്കാൻ കഴിയും. ആത്മീയ ഒരുക്കങ്ങൾക്കൊപ്പം ആരോഗ്യ പരിരക്ഷയും ഉറപ്പാക്കുന്നതിലൂടെ തീർഥാടകർക്ക് സുരക്ഷിതവും സമാധാനപരവുമായ ഹജ്ജ് അനുഭവം സാധ്യമാകുകയാണ് ലക്ഷ്യമെന്നും മെട്രോ മാനേജ്മന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.