കുവൈത്ത് സിറ്റി: മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് യോഗം ഒാൺലൈനിൽ ചേർന്നു. കുവൈത്തിന് പുറമെ മറ്റു ഗൾഫ് രാജ്യങ്ങളിലുള്ള മാതൃഭാഷാ സ്നേഹികളും ടോസ്റ്റ് മാസ്റ്റേഴ്സിനെ മുന്നിൽനിന്ന് നയിക്കുന്നവരും പങ്കെടുത്തു. യോഗ നിർദേശങ്ങൾ ടി.എം. തോമസ് സെൽവൻ അവതരിപ്പിച്ചു. ഷീബ വിവിധ വിഷയങ്ങളുടെ അവതാരകരെ പരിചയപ്പെടുത്തി. വ്യാകരണ നിരീക്ഷകൻ ബിജോ പി. ബാബു പ്രസംഗകർക്ക് ഉച്ചാരണത്തിെൻറയും വ്യാകരണ പ്രയോഗത്തിെൻറയും പ്രാധാന്യം വിവരിച്ചു. ഭവിത ബ്രൈറ്റ് അപശബ്‍ദ നിരീക്ഷകയായി. സന്തോഷ് പത്രോസ് യോഗത്തിൽ അംഗങ്ങൾ പാലിക്കേണ്ട സമയക്രമം വിവരിച്ചു.
സുനിൽ തോമസ്, കുവൈത്തിലെ ടോസ്റ്റ് മാസ്റ്റേഴ്സ് അമരക്കാരായ ക്രിസ്റ്റി കുളത്തൂരാൻ, സേവ്യർ യേശുദാസ്, അനിൽകുമാർ ജി. രേവങ്കർ, അൽക്ക കുമ്ര, മുരളി മനോഹർ, സിന്ധുമോൾ തോമസ്, ഏരിയ ഡയറക്ടർ അലൻ പോൾ എന്നിവരും മഹേഷ് അയ്യർ, ശശികൃഷ്ണൻ, ബീത ജോൺസൻ, തോമസ് മാത്യൂ കടവിൽ, പ്രശാന്ത് കവലങ്ങാട് എന്നിവരും സംസാരിച്ചു. ടോസ്റ്റ് മാസ്റ്റേഴ്സ് ഇൻറർനാഷനൽ അംഗങ്ങളുടെ പ്രസംഗകലയും നേതൃ നൈപുണ്യവും പ്രോത്സാഹിപ്പിക്കുന്നു. നിലവിൽ ലോകത്ത് 2,56,000 അംഗങ്ങളും 16,600 ക്ലബുകളുമുണ്ട്. കൂടുതലറിയാനും കുവൈത്ത് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബിൽ അംഗത്വം നേടാനും 99024673, 97213806 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.