വീഡിയോ ദൃശ്യം
കുവൈത്ത് സിറ്റി: രണ്ടു പേർ സുരക്ഷ ഉദ്യോഗസ്ഥരെ ആക്രമിക്കുന്ന വിഡിയോ ദൃശ്യം വർഷങ്ങൾക്കുമുമ്പുള്ളതാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അടുത്തിടെ ഇത് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തുടർന്നാണ് ആഭ്യന്തര മന്ത്രാലയം വിശദീകരണം.
ദൃശ്യം 2017 മുതലുള്ളതാണെന്നും ആ സമയത്ത് ആവശ്യമായ എല്ലാ നിയമ നടപടികളും സ്വീകരിച്ചതാണെന്നും മന്ത്രാലയം വ്യക്തമാക്കി. നുവൈസീബ് ബോർഡർ ക്രോസിങ്ങിൽ സുരക്ഷ ഉദ്യോഗസ്ഥരെ ആക്രമിക്കുന്ന രണ്ടു പേർ ഉൾപ്പെടുന്ന വിഡിയോ ക്ലിപ്പാണ് സോഷ്യൽ മീഡിയ സൈറ്റുകളിൽ പ്രചരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.