'വെളിച്ചമാണ് ഖുർആൻ' ഫർവാനിയ ഏരിയ ചർച്ചാസംഗമത്തിൽ ഫൈസൽ അസ്ഹരി
സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കെ.ഐ.ജി 'വെളിച്ചമാണ് ഖുർആൻ' കാമ്പയിന്റെ ഭാഗമായി ഫർവാനിയ ഏരിയ ചർച്ചാസംഗമം സംഘടിപ്പിച്ചു. ഫർവാനിയ ഷെഫ് നൗഷാദിൽനടന്ന സംഗമം കെ.ഐ.ജി പ്രസിഡന്റ് പി.ടി. ശരീഫ് ഉദ്ഘാടനം ചെയ്തു. ഫൈസൽ അസ്ഹരി മുഖ്യ പ്രഭാഷണം നടത്തി. ഖുർആൻ സന്ദേശങ്ങൾ ഒരുവിഭാഗത്തിന് മാത്രമുള്ളതല്ലെന്നും ലോകത്തെ എല്ലാവർക്കുമുള്ള വെളിച്ചമാണെന്നും അദ്ദേഹം പറഞ്ഞു. വിശ്വമാനവികതയാണ് ഖുർആൻ മുന്നോട്ടുവെക്കുന്നത്.
പ്രകൃതിവിഭവങ്ങൾ എല്ലാവർക്കും ഒരുപോലെ ലഭ്യമാകുന്നതുപോലെ ദൈവം എല്ലാവരെയും ഒരുപോലെയാണ് നോക്കികാണുന്നത്. ലോകത്തെ എല്ലാ സമൂഹങ്ങളിലേക്കും ദൈവദൂതന്മാർ നിയോഗിക്കപ്പെട്ടിട്ടുണ്ട്. ഇതിൽ കൂടുതൽ പഠനങ്ങൾ നടക്കേണ്ടതുണ്ടെന്നും സംഘർഷത്തിന്റേതല്ല അന്വേഷണങ്ങളുടെതാകണം ജീവതമെന്നും അദ്ദേഹം ഓർമിപ്പിച്ചു. സദസ്സിൽ നിന്നുള്ള ചോദ്യങ്ങൾക്കും ഫൈസൽ അസ്ഹരി മറുപടി പറഞ്ഞു.
സമൂഹത്തിലെ വ്യത്യസ്ത തലങ്ങളിലുള്ളവർ പങ്കെടുത്ത സംഗമത്തിൽ ഏരിയ പ്രസിഡന്റ് അനീസ് അബ്ദുസ്സലാം അധ്യക്ഷതവഹിച്ചു. കെ.ഐ.ജി ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ് ആശംസ നേർന്നു. ഇഹ്സാൻ ഫിറോസ് ഖുർആനിൽ നിന്ന് അവതരിപ്പിച്ചു. സെക്രട്ടറി ഹഫീസ് പാടൂർ സ്വാഗതവും പ്രോഗ്രാം കൺവീനർ കെ.എം.ജവാദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.