സാങ്കേതിക തകരാർ: കുവൈത്ത്-കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് അടിയന്തരമായി തിരിച്ചിറക്കി

കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്നും കോഴിക്കോട്ടേക്ക് തിരിച്ച എയര്‍ ഇന്ത്യ എക്സ്പ്രസ് സാങ്കേതിക തകരാർ മൂലം അടിയന്തിരമായി തിരിച്ചിറക്കി. IX 394 ബോയിംഗ് 738 വിമാനമാണ് പറന്നുയര്‍ന്ന് ഒരു മണിക്കൂറിനു ശേഷം കുവൈത്ത് വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയത്.

ഉച്ചക്ക് 1.20 നു പുറപ്പെട്ട വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് 2.40 ന് തിരികെ പറന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരിച്ചിറക്കുകയായിരുന്നു. യാത്രമുടങ്ങിയതോടെ യാത്രക്കാർ പ്രതിഷേധം ഉയർത്തി.

ഇതോടെ എയർ ഇന്ത്യയുടെ മറ്റൊരു വിമാനത്തിൽ നാട്ടിലെത്തിക്കാമെന്ന് അധികൃതര്‍ അറിയിച്ചതായി യാത്രക്കാര്‍ അറിയിച്ചു. സ്ത്രീകളും കുട്ടികളും അടക്കമുള്ള നൂറിലധികം യാത്രക്കാരാണ് വിമാനത്തിലുള്ളത്.

Tags:    
News Summary - Technical fault: Kuwait-Kozhikode Air India Express cancelled immediately

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.