കുവൈത്ത് സിറ്റി: ഭൂകമ്പം ദുരന്തം വിതച്ച തുർക്കിയക്കും സിറിയക്കും കുവൈത്തിന്റെ സഹായഹസ്തം. കുവൈത്തിന്റെ ആദ്യ ദുരിതാശ്വാസ വിമാനം ചൊവ്വാഴ്ച തുർക്കിയയിലേക്ക് പുറപ്പെട്ടു.
ഭൂകമ്പത്തിൽ നിരവധി ആളുകൾ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്ത പശ്ചാത്തലത്തിൽ തുർക്കിയയിലെ ദുരിതബാധിതരെ സഹായിക്കാനാണ് വിമാനം അയച്ചത്. ഫയർഫോഴ്സ്, റെഡ് ക്രസന്റ്, ആരോഗ്യ മന്ത്രാലയം, സൈന്യം എന്നിവയുടെ പ്രതിനിധികൾ സംഘത്തിലുണ്ട്. വിദേശകാര്യ മന്ത്രാലയമാണ് പ്രവർത്തനം ഏകോപിപ്പിക്കുന്നത്. കൂടുതൽ സൈനികർ, യന്ത്രങ്ങൾ, ഉപകരണങ്ങൾ എന്നിവയും ദുരിതബാധിത പ്രദേശത്ത് എത്തിക്കും.
ജനറൽ ഫയർഫോഴ്സ് മേധാവി ലെഫ്റ്റനന്റ് ജനറൽ ഖാലിദ് അൽ മെക്രാദ്, കുവൈത്തിലെ തുർക്കിയ അംബാസഡർ എന്നിവർ വിമാനം അയക്കുന്നതിന് സാക്ഷിയാകാനെത്തി. ഭൂകമ്പ വാർത്ത പുറത്തുവന്നതിനു പിറകെ തുർക്കിയക്കും സിറിയക്കും അടിയന്തര സഹായം നൽകാൻ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ഉത്തരവിട്ടിരുന്നു.

കുവൈത്ത് സിറ്റി: സിറിയയിലും തുർക്കിയയിലും ഉണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ കുടുംബങ്ങളോട് മന്ത്രിസഭ യോഗം അനുഭാവവും ഐക്യദാർഢ്യവും പ്രകടിപ്പിച്ചു.
സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തിയ മന്ത്രിസഭ പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും രക്ഷാപ്രവർത്തനം വിജയിക്കട്ടെയെന്നും ആശംസിച്ചു. തുർക്കിയയിലേക്ക് അടിയന്തര രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ സഹായത്തിനും മെഡിക്കൽ സംഘങ്ങളെ എത്തിക്കുന്നതിന് എയർലിഫ്റ്റ് ആരംഭിക്കാനുള്ള അമീറിന്റെ നിർദേശം പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ മന്ത്രിസഭയെ അറിയിച്ചു. അങ്കാറയിലെയും ഇസ്തംബൂളിലെയും കുവൈത്ത് കോൺസുലേറ്റുകൾ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും സ്വദേശികളെ സുരക്ഷിതമായി നാട്ടിലേക്ക് തിരികെ കൊണ്ടുവരാൻ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും യോഗം വിലയിരുത്തി.
ചാരിറ്റികൾ, സർക്കാറിതര സംഘടനകൾ, സിവിൽ സൊസൈറ്റി സംഘടനകൾ, സ്വകാര്യ മേഖല, പൗരന്മാർ, താമസക്കാർ എന്നിവരുമായി സഹകരിച്ച് ഭൂകമ്പം ബാധിച്ചവർക്ക് ദുരിതാശ്വാസ സഹായം ശേഖരിക്കാനും അയക്കാനും കാമ്പയിൻ ആരംഭിക്കാൻ മന്ത്രിസഭ സാമൂഹിക കാര്യ മന്ത്രാലയത്തെ ചുമതലപ്പെടുത്തി.
കുവൈത്ത് സിറ്റി: തുർക്കിയയിലെയും സിറിയയിലെയും ഭൂകമ്പത്തിൽ നാശനഷ്ടമുണ്ടായ ആളുകൾക്ക് സഹായം എത്തിക്കാൻ ദുരിതാശ്വാസ സഹായ കാമ്പയിനുകൾ ഏകോപിപ്പിച്ചുവരുന്നതായി കുവൈത്ത് സാമൂഹികകാര്യ മന്ത്രി മായ് അൽ ബാഗ്ലി പറഞ്ഞു. രാജ്യത്തെ ചാരിറ്റി, റിലീഫ് സംഘടനകളെ ഈ ഉദ്യമത്തിൽ പങ്കെടുക്കാൻ അവർ ക്ഷണിച്ചു.
ദുരിതബാധിതരെ സഹായിക്കുന്നതിനായി ഫണ്ട് സ്വരൂപിക്കുന്നതിന് പല സംഘടനകളും ഇതിനകം ഓൺലൈൻ സംഭാവന കാമ്പയിൻ ആരംഭിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. പദ്ധതിക്ക് സാമൂഹികകാര്യ മന്ത്രാലയം മേൽനോട്ടം ലഭിക്കും.
കുവൈത്ത് സിറ്റി: തുർക്കിയയിലും സിറിയയിലും ഭൂകമ്പംമൂലമുണ്ടായ മഹാദുരന്തത്തിൽ കോഴിക്കോട് ജില്ല എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) അഗാധ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ലോകം ഒന്നിച്ച്, ഈ അതിവേദനയിൽ അവർക്കുവേണ്ടിയുള്ള പ്രാർഥനയും ആശ്വാസവും സഹായഹസ്തവും നൽകേണ്ട സാഹചര്യമാണിതെന്നും അസോസിയേഷൻ അറിയിച്ചു.
കുവൈത്ത് സിറ്റി: ഭൂകമ്പത്തിന്റെ ഇരകൾക്കായി ഇന്റർനാഷനൽ ഇസ്ലാമിക് ചാരിറ്റബ്ൾ ഓർഗനൈസേഷൻ അടിയന്തര ദുരിതാശ്വാസ കാമ്പയിൻ ആരംഭിച്ചു. തുർക്കിയയിലെയും സിറിയയിലെയും ഭൂകമ്പത്തിന്റെ ഫലം നിരീക്ഷിച്ചുവരുന്നതായും സംഘടന ഡയറക്ടർ ജനറൽ ബദർ അൽ സുമൈത് പറഞ്ഞു. ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസം നൽകുന്നതിനും ആവശ്യമായ സഹായം എത്തിക്കുന്നതിനും ബന്ധപ്പെട്ട അധികാരികളുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.