പേ​ഷ്യ​ന്റ്സ് ഹെ​ൽ​പ്പി​ങ് ഫ​ണ്ട് സൊ​സൈ​റ്റി​യു​ടെ ശ​സ്ത്ര​ക്രി​യ ക്യാ​മ്പി​ൽ നി​ന്ന്

സുഡാനിൽ പേഷ്യന്റ്സ് ഹെൽപ്പിങ് ഫണ്ട് സൊസൈറ്റിയുടെ ശസ്ത്രക്രിയ ക്യാമ്പ്

കുവൈത്ത് സിറ്റി: സുഡാനിൽ ശസ്ത്രക്രിയ ക്യാമ്പുമായി കുവൈത്തിലെ പേഷ്യന്റ്സ് ഹെൽപ്പിങ് ഫണ്ട് സൊസൈറ്റി. ഖാർത്തൂം, കസ്സാല എന്നിവിടങ്ങളിൽ ക്യാമ്പിന് തുടക്കമായി. ക്യാമ്പിലൂടെ ഏകദേശം 250 പ്രത്യേക ശസ്ത്രക്രിയകൾ നടത്താൻ ലക്ഷ്യമിടുന്നു. സുഡാനീസ് ഡോക്‌ടേഴ്‌സ് അസോസിയേഷൻ ഇൻ ഖത്തറുമായി സഹകരിച്ചാണ് പദ്ധതി.

ആരോഗ്യസേവനങ്ങൾ വികസിപ്പിക്കുന്നതിനുള്ള പേഷ്യന്റ്സ് ഹെൽപ്പിങ് ഫണ്ട് സൊസൈറ്റിയുടെ പ്രതിബദ്ധത എക്സിക്യൂട്ടീവ് ഡയറക്ടർ അബ്ദുൽ മജിദ് ഫദ്‌ലല്ല വ്യക്തമാക്കി. വിദേശത്തുള്ള സുഡാനീസ് ഡോക്ടർമാരുടെ സംഭാവനകളെ അദ്ദേഹം അഭിനന്ദിച്ചു. അറബ് ആരോഗ്യ സഹകരണത്തിന്റെ വിജയകരമായ മാതൃകയാണ് ഇതെന്ന് സുഡാൻ ആശുപത്രി അധികൃതർ ക്യാമ്പിനെ വിശേഷിപ്പിച്ചു.

Tags:    
News Summary - Sudan Patients Helping Fund Society's surgical camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.