മുഹമ്മദ് അലി പുതുപ്പറമ്പ് (പ്രസി.), അബ്ദുൽ കരീം ഫൈസി ( ജന.സെക്ര.), നിസാർ അലങ്കാർ
(ട്രഷ.), അബ്ദു കുന്നുംപുറം ( ഐ.ടി കോഓഡിനേറ്റർ), മനാഫ് മൗലവി (പരീക്ഷ ബോർഡ് ചെയർമാൻ)
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ് ലാമിക് കൗണ്‍സിലിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.കെ.ജെ.എം കുവൈത്ത് റേഞ്ചിന്റെ 2022-23 വര്‍ഷത്തേക്കുള്ള പുതിയ കമ്മിറ്റി നിലവില്‍ വന്നു.
മുഹമ്മദ് അലി പുതുപ്പറമ്പ് (പ്രസി.), മുഹമ്മദ് അലി ഫൈസി, അബ്ദുൽ ഹമീദ് അൻവരി (വൈസ് പ്രസി. ), അബ്ദുൽ കരീം ഫൈസി ( ജന.സെക്ര.), അബ്ദുസ്സലാം മുസ്‌ലിയാർ, അബ്ദുൽ ഹകീം ഹസനി (ജോ.സെക്ര.മാർ), നിസാർ അലങ്കാർ (ട്രഷ.), മനാഫ് മൗലവി (പരീക്ഷ ബോർഡ് ചെയർമാൻ), അബ്ദുല്ലത്തീഫ് മൗലവി, അശ്റഫ് അൻവരി (പരീക്ഷ ബോർഡ് വൈസ് ചെയർ.), അബ്ദു കുന്നുംപുറം ( ഐ.ടി കോഓഡിനേറ്റർ) എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു. കെ.ഐ.സി ചെയര്‍മാന്‍ ശംസുദ്ദീന്‍ ഫൈസി എടയാറ്റൂര്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കാനായി ചേർന്ന സമ്മേളനം ഉദ്ഘാടനം ചെയ്തു.
കുവൈത്ത് റേഞ്ച് പ്രസിഡന്റ് മുഹമ്മദലി ഫൈസി അധ്യക്ഷത വഹിച്ചു. മജ് ലിസുല്‍ അഅല അംഗം കുഞ്ഞഹമ്മദ് കുട്ടി ഫൈസി പ്രാർഥന നിര്‍വഹിച്ചു.
കേന്ദ്ര വൈസ് പ്രസിഡന്റ് മുസ്തഫ ദാരിമി തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. ഇല്യാസ് മൗലവി, സൈനുല്‍ ആബിദ് ഫൈസി, ഇസ്മാഈല്‍ ഹുദവി, അബ്ദുല്‍ ഹകീം മൗലവി, അമീന്‍ മുസ്‌ലിയാര്‍ ചേകനൂര്‍, അഫ്താബ് മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. അബ്ദുല്‍ ഹമീദ് അന്‍വരി സ്വാഗതവും അബ്ദുല്‍ കരീം ഫൈസി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.