പിടിയിലായവർ
കുവൈത്ത് സിറ്റി: മേഖലയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പൊതു സുരക്ഷയെയും സാമൂഹിക സ്ഥിരതയെയും ബാധിക്കുന്ന ഗുരുതരമായ നിയമലംഘനങ്ങളിൽ ഏർപ്പെട്ട വ്യക്തികളെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. നിയമവിരുദ്ധമായി സംഭവങ്ങൾ ചിത്രീകരിക്കൽ, വീഡിയോ ക്ലിപ്പുകൾ പ്രചരിപ്പിക്കൽ, പൊതുജനങ്ങളുടെ ഇടയിൽ കുഴപ്പങ്ങൾ സൃഷ്ടിക്കൽ, പൊതുജങ്ങളെ തെറ്റിദ്ധരിപ്പിക്കൽ, പൗരന്മാർക്കും താമസക്കാർക്കും ഇടയിൽ ഭയം പരത്തൽ എന്നീ കുറ്റങ്ങളിലാണ് അറസ്റ്റ്.
തീവ്രവാദ സംഘടനകളോട് അനുഭാവം പ്രകടിപ്പിക്കുന്ന ഉള്ളടക്കം വ്യക്തിഗത അക്കൗണ്ടുകളിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും പ്രസിദ്ധീകരിച്ചതിന് ചില വ്യക്തികളെയും ക്രിമിനൽ സുരക്ഷാ വിഭാഗം കസ്റ്റഡിയിലെടുത്തു. ഇത്തരം ക്രിമിനൽ നടപടികൾക്കെതിരെ ആഭ്യന്തര മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
ദേശീയ സുരക്ഷയെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടി തുടരുമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും ജോലിസ്ഥലങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.