സി​പ്പി പ​ള്ളി​പ്പു​റ​ത്തിന്​ കാതോർത്ത്​ ‘ച​ക്ക​ര​പ്പ​ന്ത​ലി​ൽ ഇ​ത്തി​രി നേ​രം’ 

കുവൈത്ത് സിറ്റി: കുട്ടികൾക്ക് നവ്യാനുഭവമായി ‘ചക്കരപ്പന്തലിൽ ഇത്തിരി നേരം’  ബാലവേദി കുവൈത്ത് മെഗാ പരിപാടിയിൽ ബാല സാഹിത്യകാരനും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ സിപ്പി പള്ളിപ്പുറവുമായുള്ള സഹവാസം. പരിപാടിയിൽ കവിതകളും പാട്ടുകളും കഥകളും ഉൾപ്പെടുത്തി സിപ്പി പള്ളിപ്പുറത്തി​െൻറ നേതൃത്വത്തിൽ സർഗസല്ലാപം ഒരുക്കിയിരുന്നു. ബാലവേദി കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും നടന്നു. ബാലവേദി കുവൈത്ത് കേന്ദ്ര രക്ഷാധികാര സമിതിയും മേഖലാ രക്ഷാധികാര സമിതികളും പരിപാടിക്ക്‌ നേതൃത്വം നൽകി. 
തുടർന്ന് ബാലവേദി കേന്ദ്ര രക്ഷാധികാര സമിതി ചെയർമാൻ സജീവ്‌ എം. ജോർജി​െൻറ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ അരവിന്ദ്‌ അജിത്‌ കുമാർ സ്വാഗതം പറഞ്ഞു. മുഖ്യാതിഥി സിപ്പി പള്ളിപ്പുറം പൊതുയോഗം ഉദ്ഘാടനം ചെയ്തു. ദേശീയഗാനാലാപനത്തോടെയാണ് പൊതുയോഗം ആരംഭിച്ചത്‌. രക്ഷാധികാര സമിതി ജനറൽ കൺവീനർ രഹീൽ കെ. മോഹൻദാസ്‌ പരിപാടിയെക്കുറിച്ച്‌ വിശദീകരിച്ചു. നന്ദന ജയചന്ദ്രൻ മുഖ്യാതിഥിയെ പരിചയപ്പെടുത്തി. 
തുടർന്ന് നടന്ന െതരഞ്ഞെടുപ്പിൽ ഭാരവാഹികളായി അപർണ ഷൈൻ (പ്രസിഡൻറ്‌), ആൽവിന ഹന്ന സജി (ജനറൽ സെക്രട്ടറി), അദ്വൈത്‌ സജി (വൈസ്‌ പ്രസിഡൻറ്‌), സെൻസ അനിൽ (ജോ. സെക്രട്ടറി) എന്നിവരെ െതരഞ്ഞെടുത്തു. പുതിയ ഭാരവാഹികൾ സിപ്പി പള്ളിപ്പുറത്തിന് ഉപഹാരം കൈമാറി. കല കുവൈത്ത് ജനറൽ സെക്രട്ടറി ജെ. സജി, ബി.എം.സി മാർക്കറ്റിങ്‌ മാനേജർ നിധി സുനിഷ്‌, വനിത വേദി പ്രസിഡൻറ് ടോളി പ്രകാശ്‌, ബാലവേദി രക്ഷാധികാര സമിതി ട്രഷറർ ജോസഫ്‌ പണിക്കർ, പ്രോഗ്രാം ജനറൽ കൺവീനർ സ്കറിയ ജോൺ എന്നിവർ സംസാരിച്ചു. 
നൂറു കണക്കിനു കുട്ടികളും രക്ഷിതാക്കളും പങ്കെടുത്ത പരിപാടിയിൽ അനന്ദിക ദിലീപ്‌ കവിത അവതരിപ്പിച്ചു. പുതിയ ജനറൽ സെക്രട്ടറി ആൽവിന ഹന്ന സജി നന്ദി പറഞ്ഞു.
 

Tags:    
News Summary - sippi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.