കുവൈത്ത് സിറ്റി: രാജ്യത്ത് ചെമ്മീൻ മത്സ്യബന്ധന സീസൺ ഔദ്യോഗികമായി ആരംഭിച്ചു. സീസണൽ നിരോധനം അവസാനിച്ചതോടെ ഈ മാസം ഒന്നുമുതൽ മത്സ്യബന്ധനത്തിന് അനുമതി നൽകിയതായി കാർഷിക-മത്സ്യവിഭവ അതോറിറ്റി ഡയറക്ടർ ജനറൽ എൻജിനീയർ സലേം അൽ ഹായ് അറിയിച്ചു.
ചെമ്മീൻ ലഭ്യത ഉറപ്പാക്കുന്നതിനും സമുദ്രസമ്പത്ത് സംരക്ഷിക്കുന്നതിനും ആവശ്യമായ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സെപ്റ്റംബർ ഒന്നു മുതൽ പ്രാദേശിക ജലാശയങ്ങളിലും മത്സ്യബന്ധനം അനുവദിക്കും. എന്നാൽ പരിസ്ഥിതി സൗഹൃദ 'കോഫ' വല ഉപയോഗിച്ചുള്ള ട്രോളിങ് മാത്രമേ അനുവദിക്കുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.