കുവൈത്ത് സിറ്റി: രാജ്യത്ത് ശക്തമായ തണുപ്പ് വരുന്നു. ജനുവരി 24 മുതൽ എട്ട് രാത്രികൾ നീണ്ടുനിൽക്കുന്ന കൊടും തണുപ്പ് ആരംഭിക്കുമെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. ‘അൽ-അസിറാഖ്’ എന്നറിയപ്പെടുന്ന ഈ ഘട്ടത്തിൽ താപനില ഗണ്യമായി കുറയുകയും തണുത്ത വടക്കൻ കാറ്റ് ശക്തമാകുകയും ചെയ്യും.
ജനുവരി 14 മുതൽ 26 ദിവസം നീളുന്ന ‘ഷബാത്ത്’ സീസണും ആരംഭമാകും. ശൈത്യകാലത്തിന്റെ ഉച്ചസ്ഥായിയായ ഇൗ ഘട്ടത്തിൽ താപനില വലിയ രീതിയിൽ കുറയുകയും തണുപ്പ് വർധിക്കുകയും ചെയ്യും.
ഈ കാലയളവിലാണ് സാധാരണയായി വർഷത്തിലെ ഏറ്റവും കുറഞ്ഞ താപനില അനുഭവപ്പെടുന്നത്.
ഷബാത്ത് കാലത്ത് പകൽ സമയം ക്രമേണ വർധിക്കുകയും രാത്രികൾ കുറയുകയും ചെയ്യും. കടുത്ത തണുപ്പിൽ ശരീരത്തിൽ ഉണ്ടാകുന്ന നീലകലർന്ന തണുപ്പ് പ്രഭാവത്തെ സൂചിപ്പിക്കുന്നതിൽ നിന്നാണ് അൽ-അസിറാഖ്’ എന്ന പേരിന്റെ ഉൽഭവം. അതേസമയം, രാജ്യത്ത് നിലവിൽ ഉയർന്ന തണുപ്പ് അനുഭവപ്പെടുന്നുണ്ട്. കാറ്റും സജീവമാണ്. പകലിനേക്കാൾ രാത്രി താപനില വളരെ താഴ്ന്ന് തണുപ്പ് ശക്തയാർജിക്കുന്നുമുണ്ട്.
ഉൾനാടൻ, മരുഭൂമി പ്രദേശങ്ങളിൽ മരവിപ്പിക്കുന്ന നിലയിലേക്ക് ചില ദിവസങ്ങളിൽ താപനില താഴ്ന്നു. മൂടൽ മഞ്ഞും പതിവാണ്. പുറത്തിറങ്ങുന്നവർ തണുപ്പ് പ്രതിരോധ സംവിധാനങ്ങളും ആവശ്യമായ മുൻകരുതലുകളും എടുക്കണമെന്ന് അധികൃതർ ഉണർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.