സേവനം കുവൈത്ത് മാനവ സൗഹൃദ ഇഫ്താർ സംഗമത്തിൽ ബിനോയ് ബാബു സംസാരിക്കുന്നു
കുവൈത്ത് സിറ്റി: സാംസ്കാരിക ജീവകാരുണ്യ സംഘടനയായ സേവനം കുവൈത്ത് മാനവ സൗഹൃദ ഇഫ്താർ സംഗമം മംഗഫ് ഡിലൈറ്റ്സ് ഹാളിൽ നടന്നു. പ്രസിഡൻറ് ബൈജു കിളിമാനൂർ അധ്യക്ഷത വഹിച്ചു. ഫാ. ബിനോയ് പി. ജോസഫ് ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്തു. അജ്മൽ മാസ്റ്റർ റമദാൻ സന്ദേശം നൽകി.
വിബീഷ് തിക്കോടി മതസൗഹാർദ പ്രഭാഷണം നടത്തി. ഡോ. സുസോവന സുജിത് നായർ, കെ.കെ.പി.എ. പ്രസിഡന്റ് സക്കീർ പുത്തൻ പാലം, രാജൻ തോട്ടത്തിൽ, ജയകുമാർ, കെ.വി. ജിനു, ഉണ്ണികൃഷ്ണൻ, സുനിൽ കൃഷ്ണ, അനിൽ കല്ലട, പ്രേം തുഷാർ, മനോജ് കിളിമാനൂർ, സുരേഷ് എന്നിവർ സംസാരിച്ചു.
പ്രീത ഹരി ഈശ്വര പ്രാർഥന നടത്തി. ജനറൽ സെക്രട്ടറി സിബി കടമ്മനിട്ട സ്വാഗതവും സെൻട്രൽ കമ്മിറ്റി അംഗം ബിനോയ് ബാബു നന്ദിയും പറഞ്ഞു. ഏഴു അംഗങ്ങൾക്കുള്ള ചികിത്സ ധനസഹായ വിതരണവും സംഗമത്തിൽ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.