കുവൈത്ത് സിറ്റി: ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡന്റ്സ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷന്റെ സുരക്ഷ പരിശോധനയിൽ വിവിധ നിയമലംഘകരെ പിടികൂടി. മുബാറക് അൽ കബീർ ഗവർണറേറ്റിൽ ഒമ്പതു നിയമലംഘകരെ പാർപ്പിച്ച വ്യാജ സേവകന്റെ ഓഫിസും വ്യാജ ഹോം സലൂണും പിടിച്ചെടുത്തു. ഹവല്ലി, അൽ ഫനൈറ്റീസ് മേഖലകളിൽനിന്നായി 15 നിയമലംഘകരെ പിടികൂടി. സ്പോൺസർമാരുടെ വീടുകളിൽനിന്ന് വീട്ടുജോലിക്കാരെ കടത്തുന്ന ഒരാളെ അറസ്റ്റ് ചെയ്തതായും അധികൃതർ അറിയിച്ചു. നിയമലംഘകരെ കണ്ടെത്തുന്നതിനായി തുടർച്ചയായ പരിശോധനകൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു. നിയലംഘകർക്ക് തൊഴിലും, സൗകര്യവും ചെയ്തുകൊടുക്കുന്നതും നിയമവിരുദ്ധമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.