കുവൈത്ത് സിറ്റി: കേരളത്തിലും കുവൈത്തിലും ജീവകാരുണ്യ പ്രവർത്തനരംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ‘സാന്ത്വനം കുവൈത്ത്’ 19ാം വാർഷിക പൊതുയോഗം സംഘടിപ്പിച്ചു. പ്രസിഡൻറ ് വി.ഡി. പൗലോസ് അധ്യക്ഷത വഹിച്ച യോഗം ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി പി.പി. നാരായണൻ ഉദ്ഘാടനം ചെയ്തു. ജോയൻറ് സെക്രട്ടറി ജിതിൻ ജോസ് റിപ്പോർട്ടും ട്രഷറർ സന്തോഷ് കുമാർ കണക്കും അവതരിപ്പിച്ചു.സ്മരണിക ഡോ. അമീർ അഹ്മദ് പ്രകാശനം ചെയ്തു. ജോൺ മാത്യു, സാം പൈനുംമൂട്, ജോൺ തോമസ്, അജിത് കുമാർ, മഹേഷ് അയ്യർ, തോമസ് മാത്യു കടവിൽ, തോമസ് കുരുവിള, റൂബി മാത്യു, സുമേഷ്, ജ്യോതിഷ്, നൗഷാദ് തുടങ്ങിയവർ സംസാരിച്ചു.
19 വർഷത്തിനിടെ 12 കോടിയോളം രൂപ, ചികിത്സ ദുരിതാശ്വാസ സഹായങ്ങളായി 12,000 ലേറെ പേർക്ക് നൽകിയതായി റിപ്പോർട്ടിൽ പറഞ്ഞു. കഴിഞ്ഞ വർഷം മാത്രം 1178 രോഗികൾക്കായി 1.23 കോടിയിലേറെ രൂപയുടെ ചികിത്സാ സഹായ പദ്ധതികളാണ് നടപ്പാക്കിയത്. ഇതിൽ പ്രളയ ദുരിതാശ്വാസ പ്രവർത്തനം, അർബുദ രോഗികൾക്കും മറ്റും താമസ സൗകര്യം ഒരുക്കുന്ന തിരുവനന്തപുരം ട്രിഡ വിശ്രം സങ്കേത്, പാലക്കാട് പ്രവർത്തിക്കുന്ന ഓട്ടിസം സെൻറർ, മർഹമ പാലിയേറ്റിവ്, വയനാട്ടിലെ ശാന്തി ഡയാലിസിസ് സെൻറർ, വിവിധ പാലിയേറ്റിവ് കെയർ സെൻററുകൾ തുടങ്ങിയവക്കുള്ള സഹായങ്ങൾ ഉൾപ്പെടുന്നു. പുതിയ എക്സിക്യൂട്ടിവ് കമ്മിറ്റിയെയും ഭാരവാഹികളെയും തെരഞ്ഞെടുത്തു. ഭാരവാഹികൾ: കെ. രമേശൻ (പ്രസിഡൻറ്) സുനിൽ ചന്ദ്രൻ (സെക്രട്ടറി), പി. സന്തോഷ് കുമാർ (ട്രഷറർ). ജ്യോതിദാസ് സ്വാഗതവും സുനിൽ ചന്ദ്രൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.