കുവൈത്ത് സിറ്റി: പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ഏകീകൃത സർക്കാർ ആപ്പായ ‘സഹൽ ’ വഴി പുതിയ ‘റെസിഡൻസ് നോട്ടിഫിക്കേഷൻ’ സേവനം ആരംഭിച്ചു. പുതിയ ലീസ് കരാർ രജിസ്റ്റർ ചെയ്യുന്ന ഉടനെ ഉപയോക്താക്കൾക്ക് അറിയിപ്പ് ലഭിക്കുന്ന രീതിയിലാണ് സംവിധാനം. രജിസ്റ്റർ ചെയ്ത ലീസ് കരാർ അംഗീകരിക്കപ്പെടാത്ത സാഹചര്യത്തിൽ ആപ്പിലെ ‘റിമോട്ട് റെസിഡൻസ്’ സേവനം ഉപയോഗിക്കാമെന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ അറിയിച്ചു. സഹായത്തിനായി പാസി ആസ്ഥാനം നേരിട്ട് സന്ദർശിക്കാമെന്നും അധികൃതർ വ്യക്തമാക്കി. പ്രോപ്പർട്ടി മാനേജ്മെന്റ് മെച്ചപ്പെടുത്താനും കെട്ടിട ഉടമകൾക്ക് തത്സമയ അപ്ഡേറ്റുകൾ ഉറപ്പാക്കാനും പുതിയ സേവനം സഹായകരമാകുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.