കുവൈത്ത് സിറ്റി: റോഡ് സുരക്ഷ, ഗതാഗത നിയമലംഘനം തടയാൻ പരിശോധന കർശനമാക്കി. ശൈഖ് ജാബിർ പാലത്തിൽ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് നടത്തിയ പരിശോധനയിൽ 485 വ്യത്യസ്ത ഗതാഗത നിയമലംഘനം കണ്ടെത്തി. തിരിച്ചറിയൽ രേഖകൾ ഇല്ലാത്തതിനാൽ ഒരാളെ അറസ്റ്റ് ചെയ്തു. ഒളിവിൽ പോയ ഒരാളെയും പിടികിട്ടാനുള്ള ഒരാളെയും പിടികൂടി. നിയമലംഘനങ്ങൾക്ക് 43 വാഹനങ്ങളും മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തു. 16 പേരെ ട്രാഫിക് പൊലീസ് സ്റ്റേഷനിലേക്ക് റഫർ ചെയ്തു.
റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും നിയമം പാലിക്കുന്നതിനുമായി എല്ലാ ഗവർണറേറ്റുകളിലും ഫീൽഡ് പരിശോധന തുടരുമെന്ന് ജനറൽ ട്രാഫിക് വകുപ്പ് വ്യക്തമാക്കി. സ്വന്തവും റോഡ് ഉപയോക്താക്കളുടെയും ജീവനും സുരക്ഷയും സംരക്ഷിക്കുന്നതിനായി വാഹനമോടിക്കുന്നവർ ഗതാഗത നിയമവും ചട്ടങ്ങളും കർശനമായി പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ഉണർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.