ഹുദാ സെന്റർ അഹ്ലൻ യാ റമദാൻ പരിപാടിയിൽ മൗലവി അബ്ദുസ്സലാം മോങ്ങം സംസാരിക്കുന്നു
അഹ്ലൻ യാ റമദാൻ സദസ്സ്
കുവൈത്ത് സിറ്റി: റമദാനിനെ വരവേറ്റ് ഇന്ത്യൻ ഹുദാ സെന്റർ സംഘടിപ്പിച്ച ‘അഹ്ലൻ യാ റമദാൻ’ പ്രഭാഷണം റിഗ്ഗായി ഔഖാഫ് ഓഡിറ്റോറിയത്തിൽ നടന്നു. പൊതുസമ്മേളനം ഔഖാഫ് ഖത്തിബും ഇമാമുമായ ശൈഖ് ഡോ.യാസിർ സാലിം അൽ അബ്ദുൽ ഇലാഹ് ഉദ്ഘാടനം ചെയ്തു. നോമ്പിന്റെ ചൈതന്യവും അന്തസ്സത്തയും കാത്തുസൂക്ഷിക്കാനും റമദാൻ വിശ്വാസിക്ക് ലഭിച്ച വലിയ അനുഗ്രഹമാണെന്നും അദ്ദേഹം ഉണർത്തി. ഡോ. അബ്ദുൽ ഹമീദ് കൊടുവള്ളി അധ്യക്ഷതവഹിച്ചു.
കുവൈത്ത് ഔഖാഫ് പ്രധിനിധി ശൈഖ് മുഹമ്മദ് അലി അബ്ദുല്ല ആശംസ പ്രഭാഷണം നടത്തി. ദുബൈ അൽമനാർ സെന്റർ ഡയറക്ടറും ഇസ്ലാമിക പണ്ഡിതനുമായ മൗലവി അബ്ദുസ്സലാം മോങ്ങം മുഖ്യ പ്രഭാഷണം നടത്തി. വിവിധ സംഘടന പ്രതിനിധികളായ അഡ്വ. സിറാജ് സ്രാമ്പിയേക്കൽ (കെ.ഐ.ജി), റഫീഖ് (കെ.കെ.എം.എ), മുഹമ്മദ് ആരിഫ് (ഫ്രൈഡേ ഫോറം), സത്താർ കുന്നിൽ (ഐ.എം.സി.സി) എന്നിവർ ആശംസ നേർന്നു. ഹുദാ സെന്റർ ദഅ്വ സെക്രട്ടറി ആദിൽ സലഫി സ്വാഗതവും സെന്റർ ട്രഷറർ ജസീർ പുത്തൂർ പള്ളിക്കൽ നന്ദിയും പറഞ്ഞു.
ഖുർആൻ, വ്രതം, സകാത്ത് തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ടു റമദാനിലെ എല്ലാ ആഴ്ചകളിലും ഹുദാ സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രഭാഷണങ്ങളും സംശയ നിവാരണത്തിനുള്ള അവസരങ്ങളുമുണ്ടായിരിക്കുമെന്ന് സെന്റർ അറിയിച്ചു. വിവരങ്ങൾക്ക് 50770465/ 66657387 / 96652669 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.