എം.പി. ജിതേഷ്,വിനോദ് ചിപ്പാറയിൽ,അനിൽ കുമാർ
കുവൈത്ത് സിറ്റി: സാരഥി കുവൈത്ത് വാർഷിക പൊതുയോഗവും, തെരഞ്ഞെടുപ്പും അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്നു.
പ്രസിഡന്റ് എം.പി.ജിതേഷ് അധ്യക്ഷതവഹിച്ചു. അഡ്വൈസറി ബോർഡ് അംഗം ടി.എസ്. രാജൻ ഉദ്ഘാടനം ചെയ്തു.
ജോ. ട്രഷറർ വിനേഷ് വാസുദേവൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി സി.എസ്.വിനോദ് പ്രവർത്തന റിപ്പോർട്ടും, ട്രഷറർ അനിൽ കുമാർ കണക്കുകളും അവതരിപ്പിച്ചു. വനിതാവേദി വൈസ് ചെയർപേഴ്സൺ ബീന റെജി, വനിത വേദിയുടെ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
പാർവതി അരുൺ പ്രസാദ് വനിത വേദി റിപ്പോർട്ട് അവതരണവും ട്വിന്റു വിനീഷ് കണക്കവതരണവും നടത്തി. സാരഥി ട്രസ്റ്റ് ചെയർമാൻ ജിതിൻദാസ് ട്രസ്റ്റ് പ്രവർത്തനങ്ങൾ വിശദീകരിച്ചു.
കഴിഞ്ഞ വർഷം സാരഥിയുടെ പരിപാടികൾക്ക് നേതൃത്വം നൽകിയവരെ യോഗത്തിൽ ആദരിച്ചു.
സി.എസ്. ബാബു, സി.വി.ബിജു, കെ.സുരേഷ്, മഞ്ജു സുരേഷ്, സുരേഷ് വെള്ളാപ്പള്ളി എന്നിവർ ആശംസ അർപ്പിച്ചു. സെക്രട്ടറി സൈജു ചന്ദ്രൻ സ്വാഗതവും ട്രഷറർ അനിൽ കുമാർ ശിവരാമൻ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികൾ: എം.പി.ജിതേഷ് (പ്രസി), സിബി പുരുഷോത്തമൻ (വൈ. പ്രസി), വിനോദ് ചിപ്പാറയിൽ (ജന. സെക്ര), സൈജു എം.ചന്ദ്രൻ (സെക്ര), എസ്.അനിൽ കുമാർ (ട്രഷ), വിനേഷ് വാസുദേവൻ (ജോ.ട്രഷ).
വനിത വേദി ഭാരവാഹികൾ: ജ്യോതി വിനോദ് കുമാർ (ചെയർപേഴ്സൺ), ട്വിന്റു വിനീഷ് (വൈ.ചെയർ പേഴ്സൺ), പാർവ്വതി അരുൺ (സെക്ര), വനജ ദേവി വിജയൻ (ജോ.സെക്ര),അനില സുധിൻ(ട്രഷ), ജിനു ശ്രീ ചെല്ലപ്പൻ (ജോ.ട്രഷ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.