ദേ​ശീ​യ ഓ​പ്പ​റ​റ്റ ‘ദീ​റത് അ​ൽ ഖൈ​ർ’ ആ​ഘോ​ഷ​ത്തി​നെ​ത്തി​യ അ​മീ​ർ ശൈ​ഖ്

മി​ശ്അ​ൽ അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് കു​ട്ടി​ക​ൾ​ക്കൊ​പ്പം

‘ദീറത് അ​ൽ ഖൈ​ർ’ ബ​യാ​ൻ പാ​ല​സ് തി​യ​റ്റ​റി​ൽ ന​ട​ന്നു

ക​ലാ​പ​രി​പാ​ടി​യി​ൽ​നി​ന്ന്

 

കു​വൈ​ത്ത് സി​റ്റി: ഒ​രു​മ​യു​ടെ​യും ഐ​ക്യ​ത്തി​ന്റെ​യും ആ​ഘോ​ഷ​മാ​യി ദേ​ശീ​യ ഓ​പ്പ​റ​റ്റ ‘ദീ​റത് അ​ൽ ഖൈ​ർ’. ബ​യാ​ൻ പാ​ല​സ് തി​യ​റ്റ​റി​ൽ ന​ട​ന്ന പ​രി​പാ​ടി അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ്മദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന്റെ ര​ക്ഷാ​ക​ർ​തൃ​ത്വ​വും സാ​ന്നി​ധ്യ​വും കൊ​ണ്ടും വി​വി​ധ ക​ലാ​പ്ര​ക​ട​ന​ങ്ങ​ൾ കൊ​ണ്ടും ശ്ര​ദ്ധേ​യ​മാ​യി.

പ​രി​പാ​ടി​ക്ക് എ​ത്തി​യ അ​മീ​റി​നെ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് കാ​ര്യ സ​ഹ​മ​ന്ത്രി​യും ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ക​ൾ​ച​ർ ആ​ക്ടി​ങ് മ​ന്ത്രി​യു​മാ​യ ഉ​മ​ർ അ​ൽ ഉ​മ​ർ, വി​ദ്യാ​ഭ്യാ​സ

മ​ന്ത്രി ജ​ലാ​ൽ അ​ൽ ത്വബാത്വബാ​യി, വോ​ള​ന്റ​റി വ​ർ​ക്ക് സെ​ന്റ​ർ ചെ​യ​ർ​പേ​ഴ്‌​സ​നും ദേ​ശീ​യ ആ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യു​ള്ള സ്ഥി​രം സ​മി​തി അം​ഗ​വു​മാ​യ ശൈ​ഖ അം​താ​ൽ അ​സ്സ​ബാ​ഹ് എ​ന്നി​വ​ർ ഊ​ഷ്മ​ള​മാ​യി സ്വീ​ക​രി​ച്ചു.

കി​രീ​ടാ​വ​കാ​ശി ശൈ​ഖ് സ​ബാ​ഹ് ഖാ​ലി​ദ് അ​ൽ ഹ​മ​ദ് അ​ൽ മു​ബാ​റ​ക് അ​സ്സ​ബാ​ഹ്, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് അ​ബ്ദു​ല്ല അ​ൽ അ​ഹ്മദ് അ​സ്സ​ബാ​ഹ്, മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രും ച​ട​ങ്ങി​നെ​ത്തി.

ദേ​ശീ​യ ഗാ​ന​ത്തോ​ടെ​യാ​ണ് ച​ട​ങ്ങ് ആ​രം​ഭി​ച്ച​ത്.

തു​ട​ർ​ന്ന് വി​വി​ധ സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ മാ​തൃ​രാ​ജ്യ​ത്തോ​ടു​ള്ള സ്നേ​ഹം, വി​ശ്വ​സ്ത​ത എ​ന്നി​വ പ്ര​ക​ടി​പ്പി​ക്കു​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.

കു​വൈ​ത്തി​ന്റെ പാ​ര​മ്പ​ര്യം വെ​ല്ലു​വി​ളി​ക​ളെ അ​തി​ജീ​വി​ക്കാ​നു​ള്ള ക​ഴി​വ്, നേ​തൃ​ത്വ​ത്തി​ന്റെ​യും ജ​ന​ങ്ങ​ളു​ടെ ഐ​ക്യം, ജ്ഞാ​നം എ​ന്നി​വ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു പ​രി​പാ​ടി​ക​ൾ.

Tags:    
News Summary - 'Deerat Al Khair' performed at Bayan Palace Theatre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.