അറബ് പെർമനന്റ് ഇൻഫർമേഷൻ സെന്റർ യോഗത്തിൽ പ്രതിനിധികൾ
കുവൈത്ത് സിറ്റി: അറബ് പെർമനന്റ് കമ്മിറ്റി ഓൺ ഇൻഫർമേഷന്റെ 104ാമത് റെഗുലർ സെഷൻ യോഗം കുവൈത്തിൽ നടന്നു. കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ റഹ്മാൻ അൽ ഒബൈദാൻ അധ്യക്ഷതവഹിച്ചു.
അസാധാരണമായ സാഹചര്യങ്ങളുടെയും വെല്ലുവിളികളുടെയും പശ്ചാത്തലത്തിലാണ് യോഗങ്ങൾ നടക്കുന്നതെന്ന് കുവൈത്ത് ഇൻഫർമേഷൻ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. നാസർ മുഹ്സിൻ പറഞ്ഞു. സത്യം, വിശ്വാസ്യത, സ്ഥിരത, വികസനം എന്നിവയെ അടിസ്ഥാനമാക്കി സഹകരണം വർധിപ്പിക്കേണ്ടതിന്റെയും ഉത്തരവാദിത്തമുള്ള അറബ് മാധ്യമ സംവാദം കെട്ടിപ്പടുക്കേണ്ടതിന്റെയും ആവശ്യകതയും സൂചിപ്പിച്ചു.
മാധ്യമങ്ങളിലെ വർധിച്ചുവരുന്ന വൈവിധ്യം, ആശങ്കകൾ, ഫലസ്തീൻ മാധ്യമപ്രവർത്തകരെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത എന്നിവ അറബ് ലീഗ് ഫോർ മീഡിയ അഫയേഴ്സ് അസിസ്റ്റന്റ് സെക്രട്ടറി ജനറൽ അംബാസഡർ അഹ്മദ് ഖത്താബി ചൂണ്ടിക്കാട്ടി. മേയ് 11 ഫലസ്തീൻ ഐക്യദാർഢ്യ ദിനമായി ആചരിച്ചതും ഓർമിപ്പിച്ചു.
ബാഹ്യ മാധ്യമ പ്രവർത്തന പദ്ധതി സജീവമാക്കുക, ഡിജിറ്റൽ പരിവർത്തനത്തെയും കൃത്രിമബുദ്ധിയെയും അഭിസംബോധന ചെയ്യുക, മാധ്യമ സാക്ഷരത ശക്തിപ്പെടുത്തുക എന്നിവയും ഖത്താബി സൂചിപ്പിച്ചു.ബുധനാഴ്ച എക്സിക്യൂട്ടിവ് ബ്യൂറോ സെഷനിൽ യോഗം അതിന്റെ ശിപാർശകൾ സമർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.