കുവൈത്ത് സിറ്റി: ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ (ജി.കെ.പി.എ) കുവൈത്ത് ചാപ്റ്റർ മെട്രോ മെഡികൽ ഗ്രൂപ്പുമായ് ചേർന്ന് സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് വെള്ളിയാഴ്ച. രാവിലെ 7:30 മുതൽ ഉച്ചക്ക് 2:30വരെ സാൽമിയ മെട്രോ മെഡിക്കൽ ക്ലിനിക്കിലാണു ക്യാമ്പ്.
ഫാസ്റ്റിങ് ബ്ലഡ് ഷുഗർ, ബി.പി, കൊളസ്ട്രോൾ, ബി.എം.ഐ , നേത്ര പരിശോധന , ഡോക്ടർ കൺസൽട്ടേഷൻ (ജനറൽ ഫിസിഷ്യൻ, പീഡിയാട്രിക്ക്സ്, ഇന്റേണൽ മെഡിസിൻ, ഒപ്താൽമോളജി, ഇ.എൻ.ടി) എന്നിവ സൗജന്യമായി നടത്താം. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സ്പെഷൽ ഡിസ്കൗണ്ടുകളോടെ പ്രൊസീജ്യർ (ഇ.എൻ.ടി) 20 ശതമാനം, ഇസിജി 50 ശതമാനം, കണ്ണടകൾക്ക് 50ശതമാനം, ജനറൽ പ്രൊസ്സീജ്യർ 20 ശതമാനം, മെഡിസിനുകൾക്ക് 15ശതമാനം എന്നിവയും മെട്രോ മാനേജ്മന്റ് പ്രഖ്യാപിച്ചിട്ടുണ്ട്.
ക്യാമ്പിനോടനുബന്ധിച്ച് നോർക്ക കാർഡ്, പ്രവാസി ക്ഷേമനിധി, നോർക്ക അപകട ഇൻഷൂറൻസ് പോളിസി എന്നിവക്ക് അപേക്ഷ സമർപ്പിക്കാം, ട്രാൻസ്പോർട്ട് സൗകര്യവും ഒരുക്കിയതായി ജി.കെ.പി.എ പ്രസിഡന്റ് ജസ്റ്റിൻ ജോസ്, ജന.സെക്രെട്ടറി ബിനു യോഹന്നാൻ എന്നിവർ അറിയിച്ചു.
ഫോൺ- 65181004/50346848 /66445023 /41121481 /97683916 /50489472 /51275579.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.