ഒ.ഐ.സി.സി ആലപ്പുഴ ജില്ല കമ്മിറ്റി എം. മുരളി അനുസ്മരണ യോഗം ഗ്ലോബൽ കമ്മിറ്റിയംഗം വർഗീസ് പുതുക്കുളങ്ങര ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: മുൻ എം.എൽ.എയും കോൺഗ്രസിന്റെ നേതാവുമായ എം.മുരളിയുടെ നിര്യാണത്തിൽ ഒ.ഐ.സി.സി ആലപ്പുഴ ജില്ല കമ്മിറ്റി അനുസ്മരണ യോഗം സംഘടിപ്പിച്ചു.
ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം വർഗീസ് പുതുക്കുളങ്ങര ഉദ്ഘാടനം ചെയ്തു. എം. ആലപ്പുഴ ജില്ല കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് ഷിബു ചെറിയാൻ അധ്യക്ഷതവഹിച്ചു. നാഷനൽ കമ്മിറ്റി പ്രസിഡന്റ് സാമുവൽ ചാക്കോ കാട്ടൂർകളീക്കൽ അനുസ്മരണ പ്രഭാഷണം നടത്തി. നാഷനൽ കമ്മിറ്റി വർക്കിങ് പ്രസിഡന്റ് ബി.എസ്. പിള്ളൈ, നാഷനൽ കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ വിപിൻ മങ്ങാട്ട്, ജോബിൻ ജോസ്, നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ ബിനോയ് ചന്ദ്രൻ, ശംസുദ്ധീൻ കുക്കു, രാമകൃഷ്ണൻ കള്ളാർ, ഇല്ലിയാസ് പുതുവാച്ചേരി, നാഷനൽ കമ്മിറ്റി സെക്രട്ടറിമാരായ ജോസഫ് മാത്യു, മാർട്ടിൻ പടയാറ്റിൽ, റെജി കൊരുത്, നാഷനൽ കമ്മിറ്റി ട്രഷറർ സൂരജ് കണ്ണൻ, ജോയന്റ് ട്രഷറർ കോശി ബോസ്, വിവിധ ജില്ല ഭാരവാഹികളായ ബത്താർ വൈക്കം, ബൈജു പോൾ, ലിബിൻ മുഴക്കുന്ന്, ഇസ്മയിൽ കൂനത്തിൽ, അനിൽ ചീമേനി, വിൽസൺ ബത്തേരി, റിജോ കോശി, ജോൺസി സാമുവൽ, ഷോബിൻ സണ്ണി, പ്രജു തെക്കേമലയിൽ, ഷംസു താമരക്കുളം, നാസർ കായംകുളം, അലക്സ് മാവേലിക്കര, ജോമോൻ കോട്ടവിള, അജിത് തോമസ്, ബിജു പാപ്പച്ചൻ എന്നിവർ സംസാരിച്ചു.
ആലപ്പുഴ ജില്ല ട്രഷറർ വിജോ പി. തോമസ് സ്വാഗതവും സെക്രട്ടറി ബിജു പാറയിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.