കുവൈത്ത് സിറ്റി: ജീവകാരുണ്യ പ്രവർത്തനരംഗത്ത് സജീവ സാന്നിധ്യമായ 'സാന്ത്വനം കുവൈത്ത്' സിൽവർ ജൂബിലി സമ്മേളനം വെള്ളിയാഴ്ച്ച വൈകുന്നേരം 4:30 നു അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഹാളിൽ നടക്കും. സംഘടനാംഗങ്ങളും അഭ്യുദയകാംക്ഷികളും, ഒപ്പം സാമൂഹിക സാംസ്കാരിക രംഗത്തുള്ളവരും പങ്കെടുക്കും.
കഴിഞ്ഞ 25 വർഷങ്ങളിലെ പ്രവർത്തന കാലയളവിൽ, 20 കോടിയിലേറെ രൂപ രോഗ ചികിത്സ, വിദ്യാഭ്യാസ, കുടുംബസഹായ, ദുരിതാശ്വാസ സേവനങ്ങളായി രോഗികൾക്കും ദുർബ്ബല ജനവിഭാഗങ്ങൾക്കും എത്തിച്ച് നൽകുവാൻ സാന്ത്വനം കുവൈത്തിനു കഴിഞ്ഞിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. 2025ൽ 1600 ഓളം രോഗികൾക്കായി, 1.82 കോടി രൂപയുടെ ചികിത്സാ സഹായ, സാമൂഹികക്ഷേമ പദ്ധതികൾ നടപ്പിലാക്കി. ഇതിൽ കുവൈത്തിലെ ഗാർഹിക മേഖലയിലും അടിസ്ഥാന മേഖലയിലും ജോലി നോക്കുന്ന രോഗികളും, പ്രതിമാസ തുടർചികിത്സ സഹായ പദ്ധതിയുടെ ഭാഗമായി നാട്ടിൽ ദീർഘകാലം ചികിത്സ വേണ്ടിവരുന്ന കിടപ്പ് രോഗികളും, ഉന്നത വിദ്യാഭ്യാസം ചെയ്യുന്ന സാമ്പത്തിക പിന്നാക്കം നിൽക്കുന്ന കുട്ടികളും, സിൽവർ ജൂബിലി സ്പെഷൽ പ്രൊജക്ടും ഉൾപ്പെടുന്നു. കാൻസർ രോഗികൾക്കും മറ്റും താമസ സൗകര്യം ഒരുക്കുന്ന തിരുവനന്തപുരം ട്രിഡ വിശ്രം സങ്കേത്, എല്ലാ ജില്ലകളിലുമുള്ള വിവിധ സന്നദ്ധ സംഘടനകൾ തുടങ്ങിയ സഹായങ്ങളും നൽകിപ്പോരുന്നു.
എല്ലാ പ്രവാസി മലയാളികളേയും സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സാന്ത്വനം പ്രസിഡന്റ് ജ്യോതിദാസ് പി.എൻ, സെക്രട്ടറി പി.സന്തോഷ് കുമാർ, ട്രഷറർ ജിതിൻ ജോസ് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.