യൂത്ത് കോൺഫറൻസ് ഫ്ലയർ പ്രകാശനം ബദർ അൽസമാ മാനേജർ അബ്ദുറസാഖും മാംഗോ ഹൈപ്പർ എം.ഡി. റഫീഖ് അഹമ്മദും ചേർന്ന് വി.ടി. അബ്ദുല്ലകോയ തങ്ങൾക്കും അലിയാർഖാസിമിക്കും നൽകി നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: നവംബർ നാലിന് മഹ്ബൂല ഇന്നോവ സ്കൂൾ ഓഡിറ്റോറിയത്തിൽ യൂത്ത് ഇന്ത്യ കുവൈത്ത് സംഘടിപ്പിക്കുന്ന യൂത്ത് കോൺഫറൻസ്- 2022ന്റെ ഫ്ലയർ പ്രകാശനം നടത്തി. മുഖ്യ സംഘാടകർ ബദർ അൽസമാ മെഡിക്കൽ സെന്റർ മാനേജർ അബ്ദുൽ റസാഖും സഹ സംഘാടകർ മാംഗോ ഹൈപ്പർ മാർക്കറ്റ് മാനേജിങ് ഡയറക്ടർ റഫീഖ് അഹമ്മദും ചേർന്ന്, ജമാഅത്തെ ഇസ്‌ലാമി കേരള ഘടകം ജനറൽ സെക്രട്ടറി വി.ടി. അബ്ദുല്ലക്കോയ തങ്ങൾ, വാഗ്മിയും പണ്ഡിതനുമായ അലിയാർ ഖാസിമി എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു.
മസ്ജിദുൽ കബീർ ഓഡിറ്റോറിയത്തിൽ കെ.ഐ.ജി പൊതുസമ്മേളന വേദിയിൽ വെച്ച് നടന്ന ചടങ്ങിൽ കെ.ഐ.ജി പ്രസിഡന്റ് പി.ടി. ഷരീഫ്, ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ്, യൂത്ത് ഇന്ത്യ പ്രസിഡന്റ് മഹനാസ് മുസ്തഫ, ജനറൽ സെക്രട്ടറി സിജിൽ ഖാൻ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.